തന്റെ സ്വന്തം ക്യാമറാമാനോടൊപ്പം കാവ്യാ മാധവൻ, ഫോട്ടോ ആഘോഷമാക്കി ദിലീപേട്ടൻ ആരാധകർ

413

മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനും സംഗീത സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാൽ ആണ് വരൻ. അതേസമയം ചടങ്ങിൽ നാദിർഷായുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് കുടുംബസമേതം എത്തുകയുണ്ടായി. ഭാര്യയും നടിയുമായ കാവ്യ മാധവനും മകൾ മീനാക്ഷിക്കുമൊപ്പമായിരുന്നു ദിലീപ് എത്തിയത്.

Advertisements

ചടങ്ങിൽ എല്ലാം, ക്യാമറക്കണ്ണുകൾ ദിലീപിനും കാവ്യക്കും മകൾ മീനാക്ഷിയുടെയും നേർക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോൾ ദിലീപ് ഫാൻസ് ഏറ്റെടുത്തിരിക്കുന്നത് കാവ്യയുടെ ഫോട്ടോ ഫോണിൽ പകർത്തുന്ന ദിലീപിന്റെ ചിത്രമാണ്.

വിവാഹത്തോടെ അഭിനയത്തിൽ സജീവം അല്ലാത്ത കാവ്യയെ ഇത്തരം ചടങ്ങുകളിലൂടെയാണ് ആരാധകർ കാണുന്നത്. ദീലീപും കാവ്യ മാധവനും വിവാഹിതരായത് 2016 നവംബർ 25നായിരുന്നു. ദിലീപ് കാവ്യ വിവാഹ ജീവിതം 4ാമത്തെ വർഷത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ.

ഇരുവരും പ്രണയത്തിലാണെന്നും മഞ്ജുവും ദിലീപും വേർപിരിയാൻ കാരണം ഇതായിരുന്നുവെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ മുൻപ് പ്രചരിച്ചിരുന്നു. ഗോസിപ്പുകളെക്കുറിച്ച് ചോദിക്കുമ്‌ബോൾ ഇരുവരും പ്രതികരിക്കാറുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് കാവ്യ മാധവൻ ഉത്തരവാദിയല്ലെന്ന് ആയിരുന്നു ദിലീപ് പറയുന്നത്.

Advertisement