തന്റെ കുടുംബത്തെ സംരക്ഷിച്ചതും മകനെ പഠിപ്പിച്ചതും മോഹൻലാൽ, ഞങ്ങൾ കഴിക്കുന്ന ആഹാരം ലാലിന്റേതാണ്: നടി ഉഷ റാണിയുടെ വാക്കുകൾ വൈറൽ

294

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയാണ് ഉഷ റാണി. തമിഴിലും മലയാളത്തിലും സിനിമയ്ക്ക് പുറമേ സീരിയലുകളിലും ഉഷ റാണി സജീവമായിരുന്നു.സംവിധായകൻ ശങ്കരൻ നാരയണനെ വിവാഹം കഴിച്ച് അതിലൊരു മകനും നടിയ്ക്കുണ്ട്. 2020 ലാണ് നടി അന്തരിച്ചത്.

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലായി മാറുന്നത്.എന്നാൽ ഭർത്താവിന് സുഖമില്ലാതെ ആയത് മുതൽ തന്റെ കുടുംബത്തെ സംരക്ഷിച്ചത് നടൻ മോഹൻലാൽ ആണെന്ന് ഉഷ റാണി മുൻപ് വെളിപ്പെടുത്തിയത്.

Advertisements

തന്റെ മകനെ പഠിപ്പിച്ചത് മുതൽ മറ്റ് കാര്യങ്ങളൊക്കെ ചെയ്ത് തന്നിരുന്നത് മോഹൻലാലാണെന്നാണ് താരം പറയുന്നത്.
അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഹിറ്റാവാൻ താൻ പ്രാർഥിക്കുകയാണെന്നും അമൃത ടിവിയ്ക്ക് നൽകിയ പഴയ അഭിമുഖത്തിലൂടെ ഉഷ റാണി പറഞ്ഞിരുന്നു.

Also Read
ശങ്കരാടിയുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടും കല്യാണം മുടങ്ങി, മറ്റൊരാളോട് എനിക്ക് ഇഷ്ടം ഉണ്ടായിരുന്നു, അതും നടന്നില്ല: കവിയൂർ പൊന്നമ്മ

ശങ്കരേട്ടൻ അസുഖമായി കിടന്നപ്പോൾ മോഹൻലാലാണ് സഹായിച്ചത്. ശങ്കരേട്ടനോട് അവർക്ക് കടപ്പാട് ഒന്നുമില്ല. എങ്കിലും വലിയൊരു സംവിധായകൻ എന്ന നിലയിൽ അവരെല്ലാം ഒരുപാട് സഹായിച്ചു. ചേട്ടൻ മരിച്ച് പോകും എന്ന സമയം വന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു.

എന്റെ സ്വന്തം ആൾക്കാരെക്കാളും കൂടുതൽ സ്നേഹിച്ചത് സിനിമാക്കാരാണ്. എന്റെ മകനെ പഠിപ്പിച്ചത് മോഹൻലാലാണ്. ബിബിഎ മുതൽ എംബിഎ വരെ അവനെ പഠിപ്പിച്ചത് ലാലാണ്. അതിന് വേണ്ടി കുറേ ലക്ഷങ്ങൾ ചിലവാക്കിയിരുന്നു. ഇന്ന് ഞാൻ കഴിക്കുന്ന ആഹാരം ലാലിന്റേതാണ്. മോഹൻലാൽ അന്ന് മകനെ പഠിപ്പിച്ചില്ലായിരുന്നെങ്കിലും എന്തേലും ചെറിയ ജോലിയെ കിട്ടുമായിരുന്നുള്ളു.

ഇന്ന് മകന് കൈനിറയെ പണം ലഭിക്കുന്നുണ്ട്. ഞങ്ങൾക്ക് കുഴപ്പമില്ലാതെ ജീവിക്കുന്നത് മോഹൻലാലിനെ പോലെ നല്ലൊരു മനുഷ്യൻ കാരണമാണ്. ലാലിന് എല്ലാവിധ സൗഭാഗ്യങ്ങളും കൊടുക്കണമെന്ന് പ്രാർഥിക്കുകയാണ്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഓടണം. എന്നാലേ മറ്റുള്ളവരെ സഹായിക്കാനൊക്കെ സാധിക്കൂ. ലാലിന് ദീർഘായൂസ് കൊടുക്കണേ എന്നുള്ള പ്രാർഥനയാണ് തനിക്കെന്നും ഉഷ റാണി പറയുന്നു.

താൻ അമ്മ റോളിൽ അഭിനയിച്ചപ്പോൾ ഉണ്ടായൊരു സംഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. അന്ന് തന്റെ മകനായി അഭിനയിക്കുന്ന നടൻ അവരുടെ കാലിൽ ഞാനെന്തിനാണ് തൊടുന്നത് എന്ന് ചോദിച്ചു. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. പൊള്ളച്ചിയിൽ വെച്ചാണ് ഷൂട്ടിങ്. ഞാൻ ആ സ്പോട്ടിൽ നിൽക്കുകയാണ്.

Also Read
ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻ താര അന്ന് തറപ്പിച്ച് പറഞ്ഞു, കാരണം എന്താണെന്ന് അറിയാവോ

സംവിധായകൻ വന്ന് സീൻ പറഞ്ഞ് തന്നു. ശേഷം നായകനും അമ്മയും തമ്മിലുള്ള സംഭാഷണമാണ്. എന്നാൽ കാലിൽ വീഴാനൊന്നും പറ്റില്ല. കണ്ണ് കൊണ്ട് അനുഗ്രഹിച്ചു എന്ന് കാണിച്ചാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ട് വിഷമമായി. എത്രയോ സൂപ്പർസ്റ്റാറുകളുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്.

ഒരു സൂപ്പർസ്റ്റാറാണ് എന്റെ മകനെ പഠിപ്പിച്ചതും. അയാളെന്തിനാ അങ്ങനെ പറഞ്ഞത് എന്നൊർത്ത് മനസിന് ഭയങ്കര വിഷമമായി. അപ്പോഴും ഞാനൊർത്തത് മോഹൻലാലിനെയാണ്. കാലാപാനി എന്ന സിനിമയിൽ അദ്ദേഹം ഷൂവിൽ നക്കി ക്ലീൻ ചെയ്യുന്ന സീനുണ്ട്.

അതൊക്കെ എന്ത് ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളപ്പോൾ അമ്മയെ പോലൊരാളുടെ കാലിൽ വീഴാൻ പോലും ചിലർക്ക് സാധിക്കുന്നില്ല. ശിവാജി ഗണേശനോടും തനിക്ക് അതേ ബഹുമാനമാണ് ഉള്ളതെന്ന് ഉഷ റാണി പറയുന്നു.

Advertisement