100 കോടി ക്ലബ്ബും കീഴടക്കി ഭീഷ്മ പർവ്വം, ഒപ്പം പുതിയ റെക്കോർഡും, ഇതുവരെ ചാമ്പിയെടുത്തത് 115 കോടി

96

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മൈക്കിൾ അപ്പനായി പൂണ്ടു വിളയാടിയ ഭീഷ്മ പർവ്വം 100 കോടി ക്ലബ്ബിൽ. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയെ വെച്ച് അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പർവ്വം. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഏതാണ്ട് തിരുത്തി കുറിച്ചിരിക്കുകയാണ് ഈ ചിത്രം.

തിയേറ്ററിൽ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നും മറ്റ് റൈറ്റുകളിൽ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പർവ്വം നേടിയിരിക്കുന്നത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പർവ്വം.

Advertisements

Also Read
ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അർഹിക്കാത്ത ഇടങ്ങളിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് ; ഗാർഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തിൽ ഭർത്താവിനോ വീട്ടുകാർക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകൾക്ക് ഇല്ല! : ശ്രദ്ധ നേടി കുറിപ്പ്

സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പർവ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയിലറും, പാട്ടുകളുമെല്ലാം ട്രെൻഡിംഗിലുണ്ടായിരുന്നു.

ഭീഷ്മ പർവ്വത്തിന്റെ ഫോട്ടോ ട്രെൻഡ് ഇനിയും അവസാനിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒടിടിയിലും റിലീസ് ചെയ്യും. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്.

അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിലെ ഗാങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയി മാറിയിരിക്കുകയാണ്.

Also Read
കാശി വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ പൂമാല അണിഞ്ഞ് ആലിയയും രൺബീറും, ഇരുവരും വിവാഹിതരായോ എന്ന് ആരാധകർ : എന്നാൽ സംഗതി മറ്റൊന്നാണ്!

Advertisement