മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകൻ ആയ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മലയാളത്തിന്റെ മഹാനടൻ തിലകൻ, ബിജൂ മേനോൻ, തമിഴ് യുവ താരം അബ്ബാസ്, കലാഭവൻ മണി എന്നിവർക്ക് ഒപ്പം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി മഞ്ജു വാര്യർ തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്.
മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കിയ മകൾ. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിൽ നടി മഞ്ജു വാര്യരുടെ ക്യരക്ടറെക്കുറിച്ചുള്ള ഒരു വൺ ലൈൻ ചോദിച്ചാൽ ഇത്രയെ പറയാൻ സാധിക്കൂ. വാക്കുകളിൽ നിന്ന് ഒരിക്കലും ആ ചിത്രം മനസിലാക്കി എടുക്കാൻ സാധിക്കില്ല.

അത് കണ്ട് തന്നെ അറിയണം. ആരാധകർ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. സംവിധായകൻ ടികെ രാജീവ് കുമാർ നിർമ്മാതാക്കളായ മണിയൻപിള്ളരാജു, സുരേഷ് കുമാർ എന്നിവർ ആണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്.
അതേ സമയം ടികെ രാജീവിന്റെ ഒരു അഭിമുഖത്തിൽ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ എത്തിയ തിലകൻ നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ വരുമ്പോൾ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകൾ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം സെറ്റിൽ പറയുമായിരുന്നു ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കിൽ അവൾ എന്നെ കടത്തി വെട്ടിക്കളയും എന്ന്.
മുഴുവൻ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു. മലയാള സിനിമയുടെ കാർന്നോർ എന്ന് വിശേഷിപ്പിക്കാവുന്ന നടൻ തിലകനൊപ്പം മത്സരിച്ച് അഭിനയിച്ച മഞ്ജു വിവാഹശേഷം അഭിനയത്തിൽ നിന്ന് വിടപറഞ്ഞത് മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടമായിരുന്നു എന്നും ടികെ രാജീവ് കുമാർ പറയുന്നു.
അതേ സമയം നടൻ ദിലീപും ആയുള്ള വാവഹ മോചനത്തിന് ശേഷം വീണ്ടും നായികാ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് മഞ്ജു വാര്യർ എത്തിപ്പെട്ടതോടെ താരം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്. ഇന്ന് മലയാളത്തിലും ഇതര ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് മഞ്ജു വാര്യർ.










