ആദ്യ വിവാഹ മോചനം ഓർക്കാൻ കൂടി വയ്യ, പോലീസ് സംരക്ഷണം പോലും ആവശ്യപ്പെട്ടു, മാനസിക പൊരുത്തക്കേട് കാരണം രണ്ടാം ഭർത്താവിനെ പിരിഞ്ഞു; ജീവിതപ്രതിസന്ധിയിലും തളരാതെ മീര വാസുദേവ്

92

മലയാളത്തിന്റെ നടന വിസ്മയം ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ക്ലാസ്സിക് ഡയറക്ടർ ബ്ലസ്സി ഒരുക്കിയ ക്ലാസ്സ് മൂവിയായിരുന്നു തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് 2005 ൽ പുറത്തിറങ്ങി ഈ ചിത്രത്തിന്റെ പ്രമേയം.

ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തി അവിസ്മരണീയ അഭിനയം കാഴ്ചവെച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ് ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകൾ കീഴടക്കിയ നടിയാണ് മീര വാസുദേവ്.

Advertisements

അതേ സമയം തൻമാത്രയിൽ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങൾ മലയാളത്തിൽ അധികം ലഭിച്ചിരുന്നില്ല. അന്യഭാഷ നടിയാണെങ്കിലും ഇന്ന് മിനിസ്‌ക്രീൻ ആരാധകരായ കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിലും ഏറെ സ്വീകാര്യതയുള്ള താരമാണ് മീരാ വാസുദേവ്.

ALSO READ- ‘നിത്യ എന്നെ മനസിലാക്കിയില്ല; വികെപി ഒന്നും നടക്കില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു; ഭ്രാന്താശുപത്രിയിൽ പോവാൻ പറഞ്ഞ് അമൽ നീരദ് തെറിവിളിച്ചു; അന്ന് നടന്നതിനെക്കുറിച്ച് സന്തോഷ് വർക്കി

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം ഇപ്പോൾ മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. കുടുംബവിളക്ക് സീരിയലിൽ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതം സിനിമ കരിയർ പോലെ അത്ര വിജയകരമായിരുന്നില്ല. രണ്ട് തവണ വിവാഹബന്ധം ഉണ്ടായിട്ടും ദാമ്പത്യത്തിൽ വിള്ളലുകൾ സംഭവിക്കുകയും വിവാഹമോചനം നേടുകയുമായിരുന്നു.

കരിയറിൽ ശോഭിച്ചു നിൽക്കുന്ന സമയത്ത് ഇരുപത്തിമൂന്നാം വയസിലായിരുന്നു മീരയുടെ ആദ്യ വിവാഹം. പ്രശസ്ത ബോളിവുഡ് ക്യാമറമാൻ അശോക് കുമാറിന്റെ മകൻ വിശാലിനെയായിരുന്നു മീര വിവാഹം ചെയ്തത്. ആ വിവാഹജീവിതത്തിൽ താൻ ഒരുപാട് ദുരിതം അനുഭവിച്ചെന്ന് മീര പറയുന്നു. അന്ന് മാനസികമായും ശാരീരികമായും ഒരുപാട് ഉപ ദ്രവി ക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം എനിക്ക് വ ധ ഭീഷ ണി പോലും ഉണ്ടായിരുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. ജെബി ജംഗ്ഷനിൽ വന്നപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ- ഗർഭിണിക്ക് അസ്വസ്ഥതകളൊന്നുമില്ലേയെന്ന് ചോദ്യം; മഷൂറ മൂത്തമകളെ പോലെന്ന് സുഹാന; സോനുവിന്റെ വിശാല മനസെന്ന് മഷൂറയും; വീട്ടിലൊരു സന്തോഷം കൂടി! വിശേഷം പങ്കുവെച്ച് ബഷീർ ബഷി

എങ്കിലും തനിക്ക് ഒരു കാര്യത്തിൽ ഞാൻ വിശാലിനോട് നന്ദിയുള്ളവളാണ്. ആ ബന്ധം വേർപിരിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹം ശല്യം ചെയ്തിട്ടില്ല. ഞാൻ സ്വതന്ത്രയായെന്നാണ് മീരയുടെ വാക്കുകൾ. ഇതുവരെ അവരുമായി യാതൊരു ബന്ധവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. എന്നാൽ ആ വിവാഹ ജീവിതത്തിലൂടെ പലതും എനിക്ക് ജീവിതത്തിൽ പഠിക്കാൻ സാധിച്ചുവെന്നും മീര പറയുന്നുണ്ട്.

രണ്ടാം വിവാഹവും ഏറെ കാലം നീണ്ടുപോയിരുന്നില്ല. എന്നാൽ ഈ വിവാഹമോചനം പരസ്പര സമ്മതത്തോടെ ആയിരുന്നു. രണ്ട് പേർക്കും മാനസികമായി അടുക്കാൻ കഴിഞ്ഞില്ല. നടൻ ജോൺ കൊക്കെറാണ് മീരയുടെ രണ്ടാമത്തെ ഭർത്താവ്. ഈ ദാമ്പത്യത്തിൽ ഒരു മകനുമുണ്ട്. നല്ലൊരു അച്ഛനാണ് ജോൺ. അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ജോണിനെ ഓർക്കുമ്പോൾ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളതെന്നും എന്നാൽ ജോണുമായി മാനസികമായി പൊരുത്തപ്പെടാൻ സാധിച്ചില്ല എന്നതാണ് വിവാഹ മോചനത്തിന് കാരണമെന്നും മീര വാസുദേവ് പറഞ്ഞു.

താരം ഇപ്പോൾ മകനൊപ്പം സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. വർക്കൗട്ടിലാണ് കൂടുതലും ശ്രദ്ധിയ്ക്കുന്നത്. തന്റെ മുൻ ഭർത്താക്കന്മാരെ കുറിച്ച് ചോദിക്കുമ്പോൾ എല്ലാവർക്കും അവരുടെ സ്പേസ് ഉണ്ടെന്നാണ് മീരയുടെ പക്ഷം.

Advertisement