മനസ്സിലായി കുവൈറ്റ് വിജയന്‍ അല്ലേ എന്ന് മമ്മൂക്ക, ശരിക്കും ഞെട്ടിച്ചുകളഞ്ഞു, എന്റെ കിളിപോയി, പുതുമുഖ നടന്‍ പറയുന്നു

252

വളരെ ലളിതമായ രീതിയില്‍ ഒരുക്കിയ ചിത്രമായിരുന്നു തിങ്കളാഴ്ച നിശ്ചയം. പക്ഷേ വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

അത്തരത്തില്‍ ചിത്രത്തിലെ പ്രേക്ഷകര്‍ മറക്കാത്ത ഒരു കഥാപാത്രമാണ് കുവൈറ്റ് വിജയന്‍. നടന്‍ കെ യു മനോജ് ആണ് കുവൈറ്റ് വിജയനെ മികച്ച രീതിയില്‍ അവതരിപ്പിച്ചത്. അഭിനയം തുടങ്ങുന്നതിന് മുമ്പ് നാടകങ്ങളില്‍ ലൈറ്റ് ബോയി ആയിരുന്നു അദ്ദേഹം.

Also Read: ജയറാമിന്റെ മകന്‍ എന്ന നിലയില്‍ ഒരു സഹായമോ പിന്തുണയോ സിനിമയില്‍ നിന്നും കിട്ടിയിട്ടില്ല, പലപ്പോഴും സമ്മര്‍ദത്തിലാക്കി, തുറന്നുപറഞ്ഞ് കാളിദാസ്

അഭിനയത്തോടുള്ള ഇഷ്ടം കാരണം അദ്ദേഹം പിന്നീട് ഒരു നാടകത്തില്‍ അഭിനയിക്കുകയും ആ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹം നടന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

മമ്മൂട്ടിയെ പരിചയപ്പെട്ടപ്പോഴുള്ള അനുഭവമായിരുന്നു കെയു മനോജ് പങ്കുവെച്ചത്. താന്‍ കരുതിയത് തന്നെ മമ്മൂട്ടിക്ക് യാതോരു പരിചയവും ഉണ്ടാവില്ലെന്നായിരുന്നുവെന്നും സ്വയം പരിചയപ്പെടുത്താനൊരുങ്ങിയ തന്നെ തന്റെ വിവരങ്ങളെല്ലാം ഇങ്ങോട്ട് പറഞ്ഞുതന്ന് മമ്മൂട്ടി ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.

Also Read: റാം ആയി റോബിന്‍, സീതയായെത്തി ആരതി പൊടിയും, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

സിനിമയില്‍ കണ്ടത് പോലെയല്ല മമ്മൂട്ടി. അദ്ദേഹം കാണാന്‍ വളരെ ചെറുപ്പമാണ്. തന്റെ നാടകം അദ്ദേഹം കണ്ടിരുന്നുവെന്നും അതിനെക്കുറിച്ചൊക്കെ അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തോടുള്ള ആരാധന കൂടി വന്നുവെന്നും കെയു മനോജ് പറയുന്നു.

കെ.യു. മനോജിന്റെ വാക്കുകള്‍:

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ലാല്‍ മീഡിയയില്‍ പ്രണയ വിലാസം എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോള്‍ എല്ലാവരും ആരെയോ ബഹുമാനപൂര്‍വം കാത്തിരിക്കുന്ന ഒരു പ്രതീതി. കാര്യം തിരക്കിയപ്പോള്‍ സന്തോഷപൂര്‍വം അറിയുന്നു സാക്ഷാല്‍ മമ്മൂക്ക ഡബ്ബിങിനായി വരുന്നു എന്ന്.

സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു ”സത്യം പറയാല്ലോ കേട്ടയുടനെ എന്റെ കിളി പോയി”. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ്. മമ്മൂക്ക വരുമ്പോള്‍ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫില്‍ ഒരാളെ സ്‌നേഹപൂര്‍വം ഏല്‍പ്പിച്ച് ഞാന്‍ ഡബ്ബിങ് തുടര്‍ന്നു. ഇടയിലെപ്പോഴോ അയാള്‍ വന്ന് പറഞ്ഞു ”മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി”. ഞാന്‍ ഉടന്‍ പുറത്തേക്ക് ഓടി . നിമിഷങ്ങള്‍ക്കുള്ളില്‍ മമ്മൂക്ക പുറത്തേക്ക് വരുന്നു. ‘നെറ്റിപട്ടം കെട്ടിയ ആന’ എന്നൊക്കെ പറയാറില്ലെ. ഞാന്‍ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി.

‘മമ്മൂക്ക ഞാന്‍ തിങ്കളാഴ്ച നിശ്ചയം പറഞ്ഞ് മുഴുപ്പിക്കാന്‍ വിടാതെ മമ്മൂക്ക പറഞ്ഞു…”ആ… മനസ്സിലായി കുവൈറ്റ് വിജയന്‍, സിനിമയില്‍ കണ്ടത് പോലെ അല്ല. കാണാന്‍ ചെറുപ്പമാണല്ലോ. വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ. എന്താ പശ്ചാത്തലം മുമ്പ് അഭിനയിച്ചിട്ടുണ്ടോ?” ഞാന്‍ പറഞ്ഞു, ”തിയറ്ററാണ് പിന്നെ കുറച്ച് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍. ഖസാക്കിന്റെ ഇതിഹാസം നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ഞാന്‍ പറഞ്ഞു ”മമ്മൂക്ക ഒരു ഫോട്ടോ”.

”വെളിയില്‍ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.” അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോള്‍ പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയില്‍ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും, ‘ജോര്‍ജേ മനോജിന്റെ നമ്പര്‍ വാങ്ങിച്ചോളൂ.’എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ…തൊണ്ടയിലെ വെള്ളവും വറ്റി… നേരെ ക്യാബിനില്‍ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ കിളി തിരിച്ച് വരാന്‍ വീണ്ടും സമയമെടുത്തു. ‘ മനോജേട്ടാ… നോക്കാം ‘ ക്യാബിനില്‍ നിന്ന് വീണ്ടും വിളി …. ഡബിങ് തുടരുമ്പോഴും ഉള്ളില്‍ സന്തോഷവും… ആരാധനയും കൂടി… കൂടി വന്നു. താങ്ക്യു മമ്മൂക്കാ.

Advertisement