മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ടെലിവിഷന്‍ അവതാരകനായാണ് പ്രശാന്ത് തന്റെ കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് മലയാള സിനിമയില്‍ സജീവമായി മാറുകയായിരുന്നു.
ഏകദേശം 50തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച താരം സഹതാരമായും വില്ലനായുമൊക്കെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രണയവിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചുമൊക്കെയാണ് താരം സംസാരിക്കുന്നത്. താന്‍ നായകനായി സിനിമയില്‍ എത്തുകയാണെന്നും 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയില്‍ നായകവേഷം കിട്ടുന്നതെന്നും താരം പറയുന്നു.
പുരുഷ പ്രേതം എന്ന ചിത്രത്തിലാണ് താരം നായകനായി അഭിനയിക്കുന്നത്. താരത്തിന്റെ ഭാര്യയുടെ പേര് ഷീബ എന്നാണ്. വാല്‍ക്കണ്ണാടി എന്ന ഷോ ചെയ്യുമ്പോഴായിരുന്നു പ്രണയത്തിലായതെന്നും രണ്ടാളും ഒരേ സ്വഭാവക്കാരായിരുന്നുവെന്നും പ്രശാന്ത് പറയുന്നു.
താനും ഭാര്യയും തമാശകള്‍ പറയുന്ന ആള്‍ക്കാരാണെന്നും താന്‍ ഒരു തമാശ പറഞ്ഞാല്‍ അവളും പറയും പിന്നെ വീണ്ടും താന്‍ പറയും അത് പിന്നെ അടിയിലേക്ക് എത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാര്യയ്ക്ക് നല്ല ഹ്യൂമര്‍ സെന്‍സാണെന്നും അവള്‍ എല്ലാം ആ രീതിയില്‍ മാത്രമേ എടുക്കാറുള്ളൂവെന്നും പ്രശാന്ത് പറയുന്നു.