ആദ്യമായി മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഷാനവാസ്, ഇത്രയും വലിയ മകനുണ്ടെന്ന് കരുതിയില്ലെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

705

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷാനവാസ് ഷാനു. വില്ലനായും കര്‍ക്കശക്കാരനായും ഒക്കെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്താണ് ഷാനവാസ് ഷാനും ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയത്.

Advertisements

രുദ്രനായും, ഇന്ദ്രനായും, ഹിറ്റ്ലറായും ഒക്കെ നിറഞ്ഞാടിയാണ് ഷാനവാസ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തന്നെ ആരാധകരെ സമ്പാദിച്ചു ഷാനവാസ്.

Also Read: പൃഥ്വിരാജിന്റെ മോശം സമയത്ത് കൂടെ നിന്നു, ആ പിന്തുണ നടനില്‍ നിന്നും തിരിച്ചുകിട്ടിയില്ല, എന്റെ അവസ്ഥയില്‍ വിഷമിച്ചത് മണി മാത്രം, തുറന്ന് പറഞ്ഞ് വിനയന്‍

പിന്നീട് ഫ്ളവേഴ്സ് ചാനലിലെ സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ വില്ലനും നായകനുമായി മാറി ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് സീരിയല്‍ ഷാനവാസ് ഷാനുവിന് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാന്‍ ആയത്.

ഈ സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഷാനവാസ്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഷാനവാസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Also Read: 10 വര്‍ഷമായി മതവിശ്വാസിയല്ല, മതവും മതവിശ്വാസികളും സമ്മാനിച്ചത് വലിയ മാനസിക ഉപദ്രവം, ഇപ്പോള്‍ പൂര്‍ണമായും നിരീശ്വര വാദിയെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറല്‍

എന്നാല്‍ നടന്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വളരെ കുറവാണ്. ഇപ്പോഴിതാ, ഷാനവാസിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മകനൊപ്പമുള്ള ചിത്രങ്ങളാണ് ഷാനവാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഓണം ചിത്രങ്ങളാണ് ഇത്. കേരളവേഷത്തിലാണ് ചിത്രത്തില്‍ ഷാനുവും മകനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല ഷര്‍ട്ടും കസവു മുണ്ടുമാണ് ഷാനവാസും മകനും ധരിച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇത്രയും വലിയ മകന്‍ താരത്തിനുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആരാധകര്‍ പറയുന്നു.

Advertisement