ഗോസിപ്പുകള്‍ സത്യമാക്കിയില്ലേ, മഞ്ജുവിന്റെ ജീവിതം തകര്‍ത്തില്ലേ എന്നൊക്കെയാണ് പലരുടെ ചോദ്യം കാവ്യയെ കുറിച്ച് ടിനി ടോം

26480

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോള്‍ കാവ്യയെ കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. 

പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യയ്ക്കൊപ്പം അഭിനയിച്ചതെന്ന് പറഞ്ഞ നടന്‍, ഒരു സഹോദരനെ പോലെയാണ് കാവ്യ തന്നോട് പെരുമാറിയതെന്ന് ടിനി ടോം പറഞ്ഞു. പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയുടെ ഡ്യൂപ് ആയിരുന്നു. അതിന് ശേഷം കാവ്യക്കൊപ്പം ഷി ടാക്സി എന്ന ചിത്രവും ചെയ്തിട്ടുണ്ട്.

Advertisements

Also readഅമ്മ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു, അമ്മയുടെ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ; നടി സംഗീത മോഹന്റെ അമ്മ അന്തരിച്ചു

ഇപ്പോള്‍ കാവ്യയ്ക്ക് ഒരുപാട് ഹേറ്റേഴ്സ് വന്നു. എന്താണ് ശരിയ്ക്കും കാവ്യ എന്ന് ആരും അവരുടെ ഭാഗത്ത് നിന്ന് നോക്കിയില്ല. ഇനിയെങ്കിലും അത് ആളുകള്‍ മനസ്സിലാക്കണം . ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യയ്ക്ക് ഹേറ്റേഴ്സ് ഉണ്ടായത് ടിനി ടോം പറഞ്ഞു.

Also readഅവർക്ക് അച്ഛനെ വേണ്ട എന്ന് പറഞ്ഞു; അതിന്റെ ആവശ്യമില്ല; ഇനി അവർക്ക് ഒരു അച്ഛന്റെ ആവശ്യം ഉണ്ടെങ്കിൽ അതിന് പറ്റിയ ആൾ എന്റെ അച്ഛനാണ്; സുസ്മിത സെൻ

ഗോസിപ്പുകള്‍ സത്യമാക്കിയില്ലേ, മഞ്ജുവിന്റെ ജീവിതം തകര്‍ത്തില്ലേ’ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മഞ്ജുവോ ദിലീപോ കാവ്യയോ പ്രതികരിച്ചിട്ടില്ല. തന്റെ പേരില്‍ ഒരുപാട് ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്നാണ് ദിലീപ് അന്ന് പറഞ്ഞത്. അപ്പോഴും ഇപ്പോഴും മൗനമാണ് കാവ്യയുടെ മറുപടി.

അതേസമയം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ ദിലീപ് പ്രതികരിച്ചത്.

 

 

Advertisement