വിജയിയുടെ അവസാന ചിത്രം ഒരുക്കുന്നത് ഈ സംവിധായകന്‍, പേരുകേട്ട് ഞെട്ടി ആരാധകര്‍, ആവേശക്കൊടുമുടിയില്‍

94

ഏറെ നാളുകളായുള്ള രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തമിഴ് സൂപ്പര്‍ താരം വിജയ് അടുത്തിടെയായിരുന്നു താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് വന്‍ വാര്‍ത്തയായി മാറിയിരുന്നു.

Advertisements

വിജയിയെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗതെത്തിയത്. താരം ഇനി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രം കൂടാതെ ഒരു ചിത്രത്തില്‍ കൂടിയേ വിജയ് അഭിനയിക്കൂ എന്നാണ് വാര്‍ത്തകള്‍.

Also Read:പണം വാരിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഓസ്ലറും വാലിബനും, കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെ, ഒന്നാം സ്ഥാനത്ത് ഈ ചിത്രം

അത് വിജയിയുടെ കരിയറിലെ 69ാമത്തെ ചിത്രമായിരിക്കും. അതേസമയം, ആചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ആര്‍ ആര്‍ ആര്‍ നിര്‍മ്മാതാവ് ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനെ കുറിച്ച് ഒത്തിരി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെയും എച്ച് വിനോദിന്റെയും പേരുകള്‍ ഈ പ്രൊജക്്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. സംവിധായകന്‍ വെട്രിമാരന്റെ പേരാണ് അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്.

Also Read;സുധി മരിച്ച് ഒരു വര്‍ഷം കഴിയും മുമ്പേ മറ്റൊരു വിവാഹം, മകന്‍ കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും, വാര്‍ത്തകളില്‍ പ്രതികരിച്ച് രേണു

രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങള്‍ ഒരുക്കിയ വെട്രിമാരന്‍ ബോക്‌സ് ഓഫീസ് വിജയം നേടിയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ്. എന്നാല്‍ വെട്രിമാരനും വിജയിയും ഒന്നിച്ചുള്ള ചിത്രം ഇതുവരെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം വെട്രിമാരന്‍ സംവിധാനം ചെയ്താല്‍ നന്നായിരിക്കുമെന്നാണ് വാര്‍ത്തകളില്‍ പ്രേക്ഷകരുടെ പ്രതികരണം.

Advertisement