ഞാന്‍ വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, പൊതുവേദിയില്‍ വെച്ച് ആരാധകരെ ഞെട്ടിച്ച് വിശാല്‍, വൈറലായി വീഡിയോ

330

തെന്നിന്ത്യന്‍ സിനിമയിലെ ക്രോണിക് ബാച്ചിലേഴ്സില്‍ ഒരാളാണ് വിശാല്‍. നിരവധി തവണ വിവാഹിതനാവാന്‍ താരം പോകുന്നു എന്നു വാര്‍ത്തകള്‍ വന്നെങ്കിലും ഇതുവരെയും ഒരാള്‍ക്കും പിടികൊടുക്കാതെയാണ് താരത്തിന്റെ പോക്ക്.

Advertisements

അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നടന്മാരില്‍ ഒരാളാണ് വിശാല്‍. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

Also Read: ഞാൻ പറയേണ്ട ഡയലോഗ് പറഞ്ഞ് മമ്മൂക്ക ഗ്ലിസറിൻ പോലും ഇടാതെ കരഞ്ഞു; ഞാൻ ആദ്യമായാണ് ഗ്ലിസറിൻ ഇടാതെ ഒരാൾ കരയുന്നത് കാണുന്നത്; നന്ദു

ഇപ്പോഴിതാ താന്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടെ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയെ പൊതുവേദിയില്‍ വെച്ച് പരിചയപ്പെടുത്തിയിരിക്കുകയാണ് വിശാല്‍, ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ആന്റണ്‍ മേരി എന്നാണ് പെണ്‍കുട്ടിയുടെ പേര്.

എല്ലാവര്‍ക്കുമറിയുന്ന ഒരു കാര്യമാണ് താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന എന്നത്. എന്നാല്‍ ഒരു മകളുണ്ട് തനിക്ക് എന്ന് പറഞ്ഞുകൊംണ്ടായിരുന്നു മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ആന്റണ്‍ മേരിയെ വിശാല്‍ പരിചയപ്പെടുത്തിയത്.

Also Read; സംതൃപ്തി തരുന്ന വേഷങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു; അത് വരെ ചെയ്തത് കോമാളിത്തരം കാണിക്കുന്ന വേഷങ്ങളാണ്; നന്ദുവിന് പറയാനുള്ളത് ഇങ്ങനെ

ചെ്‌ന്നൈയിലെ സ്റ്റൈല്ലാമേരിസ് കേളേജിലാണ് ആന്‍ണ്‍ മേരി പഠിക്കുന്നത്. ഒരു സുഹൃത്ത് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടതെന്നും കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളിയുടെ മകളാണെന്നും വിശാല്‍ പറയുന്നു. ആന്റണ്‍ മേരിയുടെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും വിശാലാണ് വഹിക്കുന്നത്.

Advertisement