മനോജ് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ കരഞ്ഞ് കാലുപിടിക്കാറുണ്ടായിരുന്നു, ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല, തുറന്നുപറഞ്ഞ് ബീന ആന്റണി

1356

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Also Read: കാത്തിരിപ്പിന് വിരാമം, ഗൗരി കൃഷ്ണന്റെ വിവാഹതിയ്യതി തീരുമാനിച്ചു, ആശംസാപ്രവാഹവുമായി ആരാധകര്‍

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്.

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മനോജും ബീന ആന്റണിയും. പെട്ടെന്ന് സങ്കടം വരുന്ന ആളാണ് താനെന്നും അതുപോലെ തന്നെ പെട്ടെന്ന് ചിരിക്കാറുണ്ടെന്നും മനോജ് പറയുന്നു. ദേഷ്യം വരുന്നതും അതുപോലെ തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: അന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ സിനിമ പിന്നീട് ലാലേട്ടന് നേടികൊടുത്തത് ദേശീയ അവാർഡ്: സംഭവം ഇങ്ങനെ

ശരിക്കും ഒരു സിംഹ ഗര്‍ജനം പോലെയാണ് മനോജിന് ദേഷ്യം വന്നാലെന്നും പക്ഷേ കുറേ സമയം ദേഷ്യപ്പെട്ടിരിക്കാറില്ലെന്നും ബീന ആന്റണി പറയുന്നു. ഇക്കാലം വരെ മനോജ് തന്നെ ദേഹത്ത് നുള്ളി പോലും വേദനിപ്പിച്ചിട്ടില്ലെന്നും ബീന കൂട്ടിച്ചേര്‍ത്തു.

ആദ്യമൊക്കെ മനോജ് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ താന്‍ സങ്കടപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും ബീന പറയുന്നു. വഴക്കിട്ട് പോകുമ്പോള്‍ ഇപ്പോള്‍ ബീന ഒന്നും പറയാറില്ലെന്നും അതുകൊണ്ട് രണ്ട് റൗണ്ട് ബൈക്കുമായി കറങ്ങി വീട്ടിലേക്ക് പെട്ടെന്ന് തിരിച്ചെത്താറുണ്ടെന്നും മനോജും പറയുന്നു.

Advertisement