സീരിയലിലെ ഒത്തു ചേരൽ ജീവിതത്തിലേയ്ക്ക് പകർത്തി ദേവികയും വിജയും ; എൻഗേജ്‌മെന്റ് ചിത്രങ്ങൾ വൈറൽ

3559

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ദേവിക നമ്പ്യാർ. ബിഗ് സ്‌ക്രീനിൽ നിന്നും ടെലിവിഷനിലേക്കെത്തി താരമായി മാറുകയായിരുന്നു ദേവിക. എഎം നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെ തുടക്കം കുറിച്ച ദേവികയുടെ അഭിനയ ജീവിതം രാക്കുയിലിൽ എത്തി നിൽക്കുകയാണ്. തുളസിയായി തിളങ്ങിയ ദേവിക വിജയ് വിവാഹിതയാവാൻ പോവുകയാണ്. പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ഗായകനായ വിജയ് മാധവനാണ് ദേവികയെ ജീവിതസഖിയാക്കുന്നത്.

ALSO READ

Advertisements

ഖുശ്ബുവിന്റെ തകർപ്പൻ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകരും താരങ്ങളും

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന രാക്കുയിലിലെ നായികയാണ് ദേവിക നമ്പ്യാർ. അഭിനയത്തിന് പുറമെ അവതാരകയായും നർത്തകിയായും തിളങ്ങിയ ദേവികയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തുളസി. ഭാര്യയിലൂടെ ശ്രദ്ധ നേടിയ റോൺസൺ വിൻസെന്റാണ് പരമ്പരയിലെ നായകൻ.

രാക്കുയിൽ നായികയായ ദേവികയ്ക്ക് വേണ്ടി ഗാനം ആലപിക്കാനായി വിജയ് മാധവ് എത്തിയിരുന്നു. അഭിനയം പോലെ അത്ര കംഫർട്ടല്ലെങ്കിലും ദേവിക രാക്കുയിലിനായി പാട്ട് പാടിയിരുന്നു. കഷ്ടപ്പെട്ടെങ്കിലും പാട്ട് കേട്ടപ്പോൾ ശരിക്കും സന്തോഷമായെന്നായിരുന്നു ദേവിക പറഞ്ഞത്. ദേവികയ്ക്കൊപ്പം ഈ ഗാനം ആലപിക്കാൻ വിജയ് മാധവുമുണ്ടായിരുന്നു.

പാട്ട് മാത്രമല്ല രാക്കുയിലിൽ അതിഥിയായും വിജയ് എത്തിയിരുന്നു. ദേവിക പാടാൻ ബുദ്ധിമുട്ടിയത് പോലെ കഷ്ടപ്പെട്ടായിരുന്നു വിജയ് മാധവ് തന്റെ വേഷം അഭിനയിച്ച് തീർത്തത്. ആലാപനം മാത്രമല്ല സംഗീത സംവിധാനവും തനിക്കേറെ പ്രിയപ്പെട്ടതാണെന്നായിരുന്നു വിജയ് പറഞ്ഞത്. പുതിയതായി ഒരു സിനിമയ്ക്ക് പാട്ടൊരുക്കാനായി അവസരം ലഭിച്ചതിന്റെ സന്തോഷവും വിജയ് പങ്കിട്ടിരുന്നു.

ദേവികയുടെയും വിജയ് യുടേയും ഒത്തുചേരലിനെക്കുറിച്ചുള്ള വിശേഷം വൈറലായി മാറിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വിവരങ്ങളും പുറത്തുവരുന്നത്. മഞ്ചേരിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. നിമിഷനേരം കൊണ്ടാണ് എൻഗേജ്മെന്റ് ചിത്രം വൈറലായി മാറിയത്. ഇരുവരും പ്രണയത്തിലായിരുന്നോയെന്നായിരുന്നു ആരാധകർ ഇപ്പോൾ ചോദിയ്ക്കുന്നത്.

മഞ്ചേരിക്കാരുടെ അഭിമാന താരമാണ് ദേവിക നമ്പ്യാർ. 4ാം ക്ലാസ് മുതൽ കഥകളി അഭ്യസിച്ചിരുന്ന ദേവിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് 5ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. കുഞ്ചാക്കോ ബോബൻ ചിത്രമായ ഈ സ്നേഹതീരത്തിൽ അഭിനയിച്ചുവെങ്കിലും ആ ഭാഗം സിനിമയിൽ വന്നില്ല.

മുത്തശ്ശിയുടെ സഹോദരിയായിരുന്നു പഴയകാല നായിക കുമാരി തങ്കം. ആ വഴി ദേവികയും തിരഞ്ഞെടുക്കുകയായിരുന്നു. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടിയുടെ അവതാരകയായും ദേവിക എത്തിയിട്ടുണ്ട്.

Advertisement