നടി ലെന വിവാഹിതയായി. ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനറെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് വരന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ലെന തന്നെയാണ് വിവാഹ കാര്യം പറഞ്ഞത്. പാലക്കാട് സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണന്‍.
2024 ജനുവരി 27ന് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്ന് പറഞ്ഞാണ് ലെന വിവാഹ കാര്യം വെളിപ്പെടുത്തിയത്. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേര്‍ക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.
മലയാളത്തിന്റെ പ്രിയപ്പെട്ട നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായും സഹ നടിയുമായെക്കെ തിളങ്ങിയിട്ടുണ്ട് ലെന. ജയരാജിന്റെ ‘സ്‌നേഹം’ത്തിലൂടെയായിരുന്നു ലെന മലയാള സിനിമയില്‍ അരങ്ങേറിയത്. ‘കരുണം’, ‘ഒരു ചെറു പുഞ്ചിരി’ സിനിമകള്‍ക്കു പുറമേ ‘ദേവദൂതന്‍’, ‘ഇന്ദ്രിയം’, ‘കൊച്ച് കൊച്ച് സന്തോഷങ്ങള്‍’, ‘ശാന്തം’ തുടങ്ങിവയിലും വേഷമിട്ട ലെന ‘രണ്ടാം ഭാവ’ത്തില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രമായി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഒരിടവേളയെടുത്ത ലെന തിരിച്ചുവരുന്നത് 2007ല്‍ ‘ബിഗ് ബി’യിലൂടെയാണ്.
തുടര്‍ന്ന് ലെന വീണ്ടും മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു.