ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടവര്‍, മൂന്നുചങ്കുകളെക്കുറിച്ച് നവ്യ പറയുന്നു

359

കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സിന്ദരിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു.

Also Read: മമ്മൂട്ടിക്ക് അന്ന് അക്കാര്യം മനസ്സിലായില്ല, ഞാന്‍ പിടിക്കപ്പെട്ടതുമില്ല, നടന്‍ മമ്മൂട്ടിയെ പറ്റിച്ച രസകരമായ കഥ തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.

വികെ പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയില്‍ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് ഇന്ന് താരം. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം നവ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ പോസ്റ്റുമായെത്തിയിരിക്കുകയാണ് നവ്യ നായര്‍. സെപ്റ്റംബര്‍ ഒന്നിന് ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ട മൂന്ന് പേരുടെ പിറന്നാളാണ് എന്ന് നവ്യ പറയുന്നു. ഒന്ന് അമ്മ, രണ്ട് സഹോദരന്‍, മൂന്ന് കവിത പിള്ള. ”എന്റെ എല്ലാമാണ് അമ്മ. യാത്രകളിലും അമ്പലങ്ങളിലും ഭക്ഷണം കഴിക്കാനും ഷോപ്പിംഗിനുമെല്ലാം എന്റെ അതേ ഇഷ്ടങ്ങളുമായി കൂടെയുള്ളയാള്‍” ്എന്ന് അമ്മയെക്കുറിച്ച് നവ്യ പറയുന്നു.

Also Read: മാനേജർ ചതിച്ചു, അയാളുടെ താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, തുറന്നു പറഞ്ഞ് നടി മീര വാസുദേവ്

”ഇത്രയും നന്നായി എന്നെ മനസിലാക്കുന്ന ഒരു അമ്മയെ തന്നതില്‍ ദൈവത്തിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു” നവ്യ പറയുന്നു. ”വെള്ളത്തേക്കാളും ശക്തമാണ് രക്തം എന്നല്ലേ, എന്നെ എങ്ങനെയൊക്കെ നാറ്റിച്ചാലും നീ എന്നും എന്റെയാണ്.”’ സഹോദരനെക്കുരിച്ച് നവ്യ കുറിച്ചു.

” എന്റെ കരിയറിനെക്കുറിച്ചോര്ത്ത് നിനക്ക് എത്രത്തോളം അഭിമാനമുണ്ടെന്ന് എനിക്കറിയാം. എന്നെ നീ എപ്പോഴും അഭിനന്ദിക്കാറുണ്ട്. നീ എപ്പോഴും എന്റെ ചക്കരയാണ്, എനിക്ക് എന്ത് വിഡ്ഡിത്തവും നിന്നോട് പങ്കിടാമെന്നുമായിരുന്നു നവ്യ സഹോദരനെക്കുറിച്ച് പറയുന്നു.

സെപ്റ്റംബര്‍ ഒന്നിലെ മൂന്നാമത്തെ പിറന്നാളുകാരി കവിത പിള്ളയാണ്. നിങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നും എന്റെ ഒരു കണ്ണിറുക്കല്‍ , ഞാന്‍ പറയാനുദ്ദേശിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് വ്യക്തമാണ് , അധികമാരും ഇത്രയും കാലം ഒത്തുപോകാറില്ല , എന്നേക്കും എന്റെ ബെസ്റ്റി” നവ്യ പറയുന്നു.

Advertisement