ഹലോയിലെ മോഹൻലാലിന്റെ നായികയായി തിളങ്ങിയ നടിയെ മറന്നോ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

2196

സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ഹലോ. ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായി എത്തിയിരുന്നത്. എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന സിനിമയാണ് ഹലോ. ശിവരാമന്‍ എന്ന ക്രിമിനല്‍ അഡ്വക്കേറ്റിന്റെ റോളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

മദ്യപാനിയായ ശിവരാമന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. എന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ജഗതിയും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്ത്രതില്‍ ധാരാളം കോമഡി സീനുകളും ഉണ്ടായിരുന്നു. പാട്ടുകളും റൊമാന്‍സും അടിപിടിയുമൊക്കെ കോര്‍ത്തിണക്കിയ ചിത്രം ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു.

Advertisements

മോഹന്‍ലാലും ജഗതിയും മാത്രമല്ല, ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഹലോയില്‍ നായികയായി എത്തിയത് മലയാളികള്‍ക്ക് സുപരിചതയല്ലാത്ത നടിയായിരുന്നു. അന്യഭാഷാ നടി പാര്‍വതി മില്‍ട്ടണ് ആയിരുന്നു ചിത്രത്തിലെ നായിക.

ഹലോയില്‍ പാര്‍വതി എന്ന കഥാപാത്രത്തെയായിരുന്നു താരം അഭിനയിച്ചത്. ഒറ്റ ചിത്രത്തിലൂടെ തന്നെ പാര്‍വതിയെ ഇരുകൈയ്യും നീട്ടി മലയാളികള്‍ സ്വീകരിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം അടിപൊളി പ്രകടനമാണ് പാര്‍വതി മില്‍ട്ടണ്‍ കാഴ്ചവെച്ചത്.

Also Read:ജാഡയിട്ട് നടക്കാന്‍ അറിയില്ല, സെറ്റില്‍ ജാഡയിടാന്‍ ശരിക്ക് കഷ്ടപ്പെട്ടു, ഇനിയും ജാഡയിടൂ എന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു; തല്ലുമാലയിലെ വിശേഷങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍

ഹലോയ്ക്ക് പിന്നാലെ മോഹന്‍ ലാലിനെ തന്നെ കേന്ദ്ര കഥാപാത്രമായി സിബി മലയില്‍ ഒരുക്കിയ ഫളാഷ് എന്ന സിനിമയിലും പാര്‍വതി അഭിനയിച്ചു. ഈ ചിത്രത്തില്‍ ഡോക്ടര്‍ മിഥുന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടായിരുന്നു നടി എത്തിയത്.

നടി പാര്‍വതി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ അമേരിക്കയിലാണ്. ജര്‍മ്മന്‍ക്കാരനായ ഷാം മില്‍ട്ടനും പഞ്ചാബിക്കാരി ദാരിക പ്രീതിയുമാണ് പാര്‍വതിയുടെ മാതാപിതാക്കള്‍. കുഞ്ഞന്നാളു തൊട്ടേ പാര്‍വതി ഡാന്‍സ് പഠിച്ചിരുന്നു. പഠനകാലത്തു മോഡലിംഗ് രംഗത്തും നടി സജീവമായിരുന്നു.

എന്നാല്‍ തന്റെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരിക്കുകയാണ് പാര്‍വതി. എന്നാല്‍ മോഡലിംഗ് രംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഒരു ട്രാവല്‍ വളോഗര് കൂടിയാണ് പാര്‍വതി ഇപ്പോള്‍. പാര്‍വതിയുടെ ഏറ്റവും പുതിയ ഫോ്‌ട്ടോകളാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Also Read:എനിക്ക് വിഷമം ഉള്ള കാര്യമാണ്, ഇനി അത് ചോദിക്കരുത്, കൂടെവിടെ സീരിയലിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് നടി അൻഷിത

മലയാളത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രത്തിലാണ് ആദ്യമായി പാര്‍വതി അഭിനയിച്ചത്. ഇതിലൂടെ സിനിമയിലേക്ക് ക്ഷണം കിട്ടി. തെലുങ്ക് ചിത്രമായ വെണ്ണലയായിരുന്നു പാര്‍വതിയുടെ ആദ്യ സിനിമ. ഇതിന് ശേഷം ഏഴു തെലുങ്ക് ചിത്രങ്ങളിലും രണ്ടു മലയാള സിനിമകളിലും പാര്‍വതി മില്‍ട്ടണ്‍ ഭാഗമായിട്ടുണ്ട്.

Advertisement