സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത് അത്, അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ; പാര്‍വതി തിരുവോത്ത്

87

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. ഇതിൽ സഹനടി ആയിട്ടായിരുന്നു പാർവതി എത്തിയിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പാർവതിയെ തേടി ശക്തമായ കഥാപാത്രങ്ങൾ എത്തി. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പാർവതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ നിരവധി കഥാപാത്രങ്ങൾ ഈ നടിയെ തേടി വന്നു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Advertisements

ഇതിനൊപ്പം തന്നെ സാമൂഹ്യ വിഷയങ്ങളിൽ പ്രതികരണം അറിയിച്ചതിന്റെ പേരിൽ പാർവതിക്ക് നേരെ നിരവധി വിമർശനവും ഉയർന്നിരുന്നു. ചിലതിനോടൊക്കെ ശക്തമായി പാർവതി പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ എന്ന പദവിയെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളും ഇതിന് പിന്നാലെ വന്ന കമന്റുകളും ആണ് ശ്രദ്ധിക്കപ്പെടുന്നത്.

‘സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

ഇൻഫ്‌ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാർ ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ്, എന്നാണ് പാർവതി പറഞ്ഞു.

നടിയുടെ വാക്കുകൾ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് ഇതിൽ പ്രതികരിച്ചത്. ധാരാളം കമന്റും വന്നിട്ടുണ്ട്.

 

 

Advertisement