ഫാസിൽ സാറിൻ്റെ ആണെങ്കിൽ ചെയ്യാം, അസോസിയേറ്റ്സിൻ്റെ ആണെങ്കിൽ പറ്റില്ല; റാംജി റാവു സ്പീക്കിംഗ് സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് രേഖ

228

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് സൂപ്പർ നായികയായി അരങ്ങു വാണിരുന്ന താരസുന്ദരി ആയിരുന്നു നടി രേഖ. 1986 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ സത്യരാജ് നായകനായി എത്തിയ കടലോര കവിതകൾ എന്ന സിനിമയിലൂടെ ആണ് രേഖ അഭിനയ രംഗത്തേക്ക് എത്തുന്നത്.

സിദ്ധിഖ് ലാൽ സംവിധാന ജോഡിയുടെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം, മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന രേഖ നിരവധി വിജയചിത്രങ്ങളിൽ നായികയായി മാറിയിരുന്നു.

Advertisements

കമൽ ഹാസൻ മമ്മൂട്ടി മോഹൻലാൽ രജനികാന്ത് അടക്കമുള്ള സൂപ്പർ സ്റ്റാറുകളുട ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം ആയിരുന്ന രേഖ. ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ് രേഖ. മലയാളത്തിൽ മോഹൻലാൽ രേഖ കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നു. കിഴക്കുണരും പക്ഷി, ലാൽസലാം, ഏയ് ഓട്ടോ, ദശരഥം, അർഹത എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

ALSO READ-ഇപ്പോഴും പലരും അയ്യപ്പനായിട്ടാണ് കാണുന്നത്, ഒത്തിരി സന്തോഷം, ‘സ്വാമി അയ്യപ്പനി’ലെ കൗശിക് ബാബു പറയുന്നു

ഇപ്പോഴിതാ ആദ്യത്തെ മലയാള ചിത്രമായ ‘റാംജി റാവു സ്പീക്കിങ്ങ്’ എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് രേഖ മലയാള സിനിമയെക്കുറിച്ച് പറഞ്ഞത്

മലയാളത്തിൽ നല്ല സംവിധായകനൊപ്പം അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് ‘റാംജി റാവു സ്പീക്കിംങ്ങി’ൽ അഭിനയിക്കാൻ ചിത്രത്തിന്റെ പ്രൊഡ്യൂസറായ ഫാസിൽ സർ ക്ഷണിക്കുന്നത്. മലയാളത്തിലെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചിട്ട് നിൽക്കുമ്പോഴായിരുന്ന് ‘റാംജി റാവു സ്പീക്കിങ്ങി’ലേക്ക് വിളിക്കുന്നത്’.

ALSO READ-എട്ട് വര്‍ഷം മുമ്പ് പ്രണയ വിവാഹം, 18ാം വയസ്സില്‍ ഭാര്യയായി, വിവാഹിതയാണെന്ന് പറയുമ്പോള്‍ ആരും വിശ്വസിക്കാറില്ലെന്ന് മരിയ, നടിയുടെ ജീവിത വിശേഷങ്ങള്‍

എന്റെ അസോസിയേറ്റ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാമോ എന്ന് ഫാസിൽ സാർ ചോദിച്ചു. ഇല്ലെന്നു മറുപടി പറഞ്ഞു. നിങ്ങളുടെ ഡയറക്ഷനിൽ ആണെങ്കിൽ സിനിമ ചെയ്യാൻ താൽപര്യമാണെന്നും പറഞ്ഞു. പിന്നീട് റാംജിറാവു ഷൂട്ടിങ് നടക്കുന്ന സമയത്തെല്ലാം ഇത് പറഞ്ഞ് സിദ്ധിക്ക് -ലാൽ കളിയാക്കുമായിരുന്നു’. എന്നും രേഖ പറയുന്നു.

‘അതേസമയം അതുകഴിഞ്ഞിറങ്ങിയ മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഒന്നും എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നില്ല. ‘ഇൻ ഹരിഹർ നഗറിലും ടു ഹരിഹർ നഗറിലും’ ചെറിയ ചെറിയ വേഷങ്ങൾ മാത്രമാണ് പിന്നീട് ലഭിച്ചത്’, എന്നും താരം പറയുന്നു.

Advertisement