കിട്ടുന്ന ശമ്പളം മുഴുവന്‍ ഫോണ്‍വിളിച്ച് തീര്‍ത്തു, ബില്ല് കൂടിയപ്പോള്‍ പത്രത്തില്‍ പോലും വാര്‍ത്തയായി, പ്രണയകാലത്തെക്കുറിച്ച് മനസ്സ് തുറന്ന് ഷീലു എബ്രഹാം

778

വളരെ പെട്ടെന്ന് തന്നെ മലയാളി പേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടം, ഷീ ടാക്സി, പുതിയ നിയമം, എന്നീ ചിത്രങ്ങളിലൂടെ ആണ് ഷീലു പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീ,ു

നഴ്സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എന്ന് താരം തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

Advertisements

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഷീലു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഷീലു എബ്രഹാം. സ്വാസിക അവതാരികയായിട്ടെത്തുന്ന അമൃത ടിവിയിലെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷീലു വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

Also Read: പളുങ്കിലെ ആരാധകരുടെ മനം കവര്‍ന്ന നിള, സീരിയയില്‍ നി്ന്നും പിന്മാറിയതിന്റെ കാരണം തുറന്നുപറഞ്ഞ് ഖുശി സമ്പത്ത്

ഷീലുവിന്റെ ഭര്‍ത്താവ് നിര്‍മ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഒരു യാത്രക്കിടെ വിമാനത്താവളത്തില്‍ വെച്ചാണ് ആദ്യമായി തമ്മില്‍ കാണുന്നതെന്നും അവിടെവെച്ച് അദ്ദേഹം വന്ന് പരിചയപ്പെടുകയും ചെയ്തുവെന്നും ഷീലു പറയുന്നു.

എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കോണ്‍ടാക്ട് ചെയ്യണം എന്ന് പറഞ്ഞ് അദ്ദേഹം ഒരു കാര്‍ഡ് തന്നെന്നും പിന്നീട് എങ്ങനെയൊക്കെയോ സഹോദരന്റെ നമ്പര്‍ കണ്ടുപിടിച്ച് വീട്ടില്‍ വന്നുവെന്നും ഷീലു കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഭയങ്കര കെയറിങ് ആയിരുന്നുവെന്നും ആദ്യം തനിക്ക് ഒരിഷ്ടമൊന്നും തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞു.

Also Read: മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്ന് ടിനി ടോം, നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് തുറന്നടിച്ച് ബാല

‘ജോലിയൊക്കെ കിട്ടിയ ശേഷം ഫോണ്‍ വിളിക്കാന്‍ തുടങ്ങിയിരുന്നു. 2005 ലൊക്കെ ഇന്നത്തത് പോലെ ഫ്രീയായി വിളിക്കാനൊന്നും കഴിയില്ല. ഒരു അരമണിക്കൂര്‍ ഒക്കെ സംസാരിച്ചാല്‍ തന്ന ഒരുപാട് കാശ് ആകും രണ്ട് പേര്‍ക്കും. എനിക്ക് കിട്ടുന്ന ശമ്പളം മുഴുവന്‍ ഇങ്ങനെ ഫോണ്‍ വിളിച്ചിട്ട് തീരുകയാണ്’. ഷീലു ചിരിച്ചുകൊണ്ട് പറഞ്ഞു.

”അന്ന് ഓറഞ്ച് എന്ന് പറഞ്ഞ സിം കാര്‍ഡ് ആയിരുന്നു. ഒരു ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഫ്രണ്ട് പേജില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വന്നു. ഏറ്റവും കൂടുതല്‍ ബില്‍ അടച്ച ആളെന്ന നിലയില്‍. കമ്പനിക്കാര്‍ താങ്ക്യു മിസ്റ്റര്‍ എബ്രഹാം എന്നൊക്കെ പറഞ്ഞ് നല്‍കി. ഞങ്ങള്‍ രണ്ടുപേരും വിവാഹത്തിന് ഓകെ ആയിരുന്നു. പിന്നീട് ഉടന്‍ വിവാഹം നടത്തി, ഷീലു കൂട്ടിച്ചേര്‍ത്തു.

Advertisement