ആരാധകരും സോഷ്യല്‍ മീഡിയ എല്ലാം കൊട്ടി ആഘോഷിച്ച വിവാഹമായിരുന്നു നടി സ്വാസികയുടെത്. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി സിനിമ സീരിയല്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികനാളൊന്നും സ്വാസിക ബ്രേക്ക് എടുത്തിരുന്നില്ല.
ഷൂട്ടിംഗ് തിരക്ക് ഉള്ളതിനാല്‍ തന്റെ സെറ്റുകളിലേക്ക് തന്നെ നടി തിരിച്ചെത്തി. ഏറ്റെടുത്ത സീരിയല്‍ വര്‍ക്കുകളും സിനിമകളും തീര്‍ക്കേണ്ട തിരക്കിലാണ് താരം ഇപ്പോള്‍. വിവാഹം കഴിഞ്ഞ് അധികമൊന്നും ഭര്‍ത്താവിനൊപ്പം സ്വാസിക ഒന്നിച്ചു ഉണ്ടായിരുന്നില്ല, ഇത് സ്വാസിക തന്നെ പറഞ്ഞിരുന്നു. ഇവര്‍ ഹണിമൂണ്‍ ആഘോഷം പോലും തിരക്ക് കാരണം മാറ്റിവെച്ച്. എന്നാല്‍ ചെറിയ യാത്രകളൊക്കെ നടത്തിയതിന്റെ ചിത്രങ്ങളും തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടു താരം.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോകുന്ന വിശേഷമാണ് സ്വാസിക തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇപ്പോഴാണ് പരസ്പരം കണ്ടത് എന്ന് സ്വാസിക പറയുന്നു. പ്രേമിന്റെ വീട്ടിലേക്ക് പോകുന്നതും ആദ്യമായിട്ടാണ്.
പ്രത്യേകിച്ച് ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മായിയമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് സ്വാസിക ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്.