‘ആദിപുരുഷ്’ കണ്ടിട്ട് ഇഷ്ടമായില്ല;അഭിപ്രായം തുറന്നുപറഞ്ഞ യുവാവിനെ വളഞ്ഞിട്ട് ത ല്ലി പ്രഭാസ് ആരാധകർ; തീയേറ്ററിൽ നിന്നുള്ള വീഡിയോ വൈറൽ

248

പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ആദിപുരുഷ് സിനിമയുടെ റിലീസ് ചെയ്തിരിക്കുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ശ്രീരാമനായി പ്രഭാസ് തന്നെയാണ് വെള്ളിത്തിരയിലെത്തുന്നത്. സീതയായി ക്രിതി സനോനും എത്തുന്നു. ഈ എപിക് മിത്തോളജിക്കൽ ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയാണ്.

Advertisements

അതേസമയം, ആദിപുരുഷ് ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ഹനുമാൻ ചിത്രം കാണാൻ വരും എന്ന അണിയറ പ്രവർത്തകരുടെ വിശ്വാസത്തിന്റെ പേരിലാണ് സീറ്റ് ഒഴിച്ചിടാൻ തീരുമാനിച്ചത്.

ALSO READ- ജീവിതത്തിലേക്ക് വീണ്ടും സന്തോഷം; ആരാധകരുമായി പങ്കിട്ട് ഷഫ്‌നയും സജിനും; ആശംസവർഷിച്ച് പ്രേക്ഷകർ!

ഇതിനിടെ, ‘ആദിപുരുഷ്’ സിനിമ മോശമാണെന്ന റിവ്യൂ പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ട് പ്രഭാസ് ആരാധകർ മർ ദ്ദി ച്ചിരിക്കുകയാണ്. കർണാടക തിയേറ്ററിൽ നിന്നുള്ള ദൃശ്യമാണ് പുറത്തെത്തിയിരിക്കുന്നത്. ശേഷം തന്റെ അഭിപ്രായം മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കുന്നതിനിടെയാണ് സിനിമ മോശമാണ് എന്ന് യുവാവ് അഭിപ്രായപ്പെട്ടത്. ഇതോടെ യുവാവിനെ ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആ ക്ര മിക്കുകയായിരുന്നു.

ഈ പ്രേക്ഷകനെ ആ ക്ര മിക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വൻ ആവേശത്തോടൊണ് ആരാധകർ സിനിമയെ സ്വീകരിച്ചതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ആദിപുരുഷിന് ലഭിക്കുന്നത്. ട്വിറ്ററിലടക്കം ഇതിനിടെ ട്രോളുകളും നിറയുന്നുണ്ട്.

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായതിനാൽ തന്നെ ചിത്രത്തിന് ഗംഭീര ബുക്കിംഗ് ആയിരുന്നു. ആദ്യ ദിനത്തിൽ ചിത്രം 100 കോടി ക്ലബ്ബിൽ കയറാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങൾ ചിത്രത്തിനെ തുടർന്നുള്ള ദിവസങ്ങളിലെ കളക്ഷനെ ബാധിച്ചേക്കുമെന്നാണ് സൂചന.

ALSO READ- വിവാഹിതനായ വികാരിയച്ഛന് മറ്റൊരു വീട്ടമ്മയോട് അടങ്ങാത്ത അഭിനിവേശം, അവിഹിതം തുടങ്ങിയ ഇരുവരും ഒളിച്ചോടി, എട്ടിന്റെ പണികൊടുത്ത് അച്ഛന്റെ ഭാര്യ, സംഭവം കുന്നംകുളത്ത്

ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ സെയ്ഫ് അലിഖാൻ ആണ് രാവണനായെത്തുന്നത്. ഇതുവരെ ചെലവിട്ട 500 കോടി രൂപയുടെ ഏകദേശം 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ.

Advertisement