സോപ്പ് നിര്‍മ്മാണം നിര്‍ത്തുന്നു, കൈയൊക്കെ വേദനയാണ്; തുറന്നുപറഞ്ഞ് ഐശ്വര്യ

55

സിനിമയിലും സീരിയലും അഭിനയിച്ചിട്ടുള്ള നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും ഐശ്വര്യ എത്തി. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു സമയത്ത് സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സീരിയലില്‍ നടി ശ്രദ്ധ കൊടുത്തു.

Advertisements

ഒരു ഘട്ടത്തില്‍ സോപ്പ് നിര്‍മ്മാണത്തിലേക്ക് ഐശ്വര്യ കടന്നിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് സിനിമകളില്‍ അവസരം ലഭിക്കുന്നില്ലെന്നും സോപ്പ് വില്പനയാണ് ഇപ്പോഴത്തെ ജോലി എന്നും ഐശ്വര്യ തുറന്നു പറഞ്ഞു. സിനിമകള്‍ ലഭിച്ചില്ലെങ്കില്‍ ഏത് ജോലി ചെയ്യാനും തയ്യാറാണ്.

ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്ന ജോലി വരെ ഞാന്‍ ചെയ്യാന്‍ തയ്യാറാണ് ഐശ്വര്യ പറഞ്ഞിരുന്നു. ഏറെ നാളായി തുടരുന്ന ബിസിനസ് നിര്‍ത്തുകയാണ് ഇപ്പോള്‍ ഐശ്വര്യ. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് നടി ഈ കാര്യം അറിയിച്ചത്.

പണത്തിനു വേണ്ടിയല്ല ബിസിനസ് തുടങ്ങിയതെന്ന് നടി പറഞ്ഞു. 5 ബക്കറ്റുകള്‍ ഒക്കെ ചുമന്ന് എന്റെ കൈയും വേദനിക്കുന്നു, ഡിസംബറോടെ ഞാന്‍ ഈ ബിസിനസ് നിര്‍ത്തും നടി വ്യക്തമാക്കി .

 

 

Advertisement