രജനികാന്തിന്റെ ആ ചിത്രം വലിയ പരാജയം ആയിരുന്നു, ഇപ്പോള്‍ അടുത്ത പടത്തിന് ഇറങ്ങി ഐശ്വര്യ

39

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് ലൈക പ്രൊഡക്ഷന്‍സിന് കീഴില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച 2024 ലെ ഇന്ത്യന്‍ തമിഴ് ഭാഷാ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമാണ് ലാല്‍ സലാം. ചിത്രം വലിയ പരാജയമായിരുന്നു. 90 കോടിയോളം മുടക്കിയിട്ടും മുടക്കുമുതലിന്റെ പകുതി പോലും നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. 

അതേസമയം ഇപ്പോഴിതാ പുതിയ ചിത്രത്തിനുള്ള ഒരുക്കിത്തിലാണ് ഐശ്വര്യ രജനികാന്ത്. ഐശ്വര്യ പുതിയ ചിത്രത്തില്‍ ലീഡ് റോളിന് വേണ്ടി സമീപിച്ചത് നടന്‍ സിദ്ധാര്‍ത്ഥിനെയാണ്. ചിറ്റയായിരുന്നു സിദ്ധാര്‍ത്ഥിന്റെ അവസാനത്തെ ചിത്രം.

Advertisements

ചിത്രത്തിന്റെ കഥ ഐശ്വര്യ സിദ്ധാര്‍ത്ഥിനെ കേള്‍പ്പിച്ചെന്നും. അടുത്തതായി സിദ്ധാര്‍ത്ഥിന്റെ ചിത്രം ഐശ്വര്യയ്‌ക്കൊപ്പം ആയിരിക്കും എന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആരാണെന്ന് വ്യക്തമല്ല. ഒരു ആക്ഷന്‍ ചിത്രമാണ് ഐശ്വര്യ സിദ്ധാര്‍ത്ഥിനെ വച്ച് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 

 

Advertisement