അഞ്ചുമാസം മുമ്പ് ധനുഷുമായി വേര്‍പിരിഞ്ഞു, രണ്ടാംവിവാഹത്തിനൊരുങ്ങി ഐശ്വര്യ, യുവനടനുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരിച്ച് രജനികാന്തിന്റെ കുടുംബം

312

സിനിമാ താരങ്ങളും അവരുടെ വിവാഹവും, പ്രണയവും, വിവാഹമോചനവുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ അധികം സമയം വേണ്ട. ചിലപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരിക്കാത്ത സമയത്തായിരിക്കും വിവാഹമോചന വാര്‍ത്തയുമായി താരങ്ങള്‍ എത്തുന്നത്. അത്തരത്തില്‍ ആരാധകരെ ഞെട്ടിച്ച ഒരു വിവാഹമോചന വാര്‍ത്തയായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടേയും, നടന്‍ ധനുഷിന്റെയും.

Advertisements

സോഷ്യല്‍ മീഡിയയിലൂടെ പെട്ടെന്നൊരു ദിവസമാണ് ഇരുവരും വിവാഹമോചന വാര്‍ത്ത പങ്ക് വെച്ചത്. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. 2004 നവംബറില്‍ പ്രൗഢ ഗംഭീരമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിലായ ഇരുവരും വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. യാത്ര, ലിങ്ക എന്നീ രണ്ട് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.

Also Read: ഒത്തിരി ഇഷ്ടമുള്ള കലാകാരന്‍, ശരിക്കും എനിക്ക് അനിയനെ പോലെ, മലയാളി മാമന് വണക്കത്തിലേക്ക് മണി എത്തിയത് ഇങ്ങനെ, തുറന്നുപറഞ്ഞ് രാജസേനന്‍

വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ തന്നെ ഇരുവരെയും ഒരുമിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മക്കളുടെ കാര്യങ്ങള്‍ക്ക് ഇരുവരും ഒരുമിച്ചു നില്ക്കാമെന്നുള്ള ധാരണയിലായിരുന്നു വിവാഹ മോചനം. ശേഷം ഇരുവരും തങ്ങളുടേതായ തിരക്കുകളിലേക്ക് കടന്നു. ഇപ്പോഴിതാ ഐശ്വര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

യുവതാരവുമായി ഐശ്വര്യ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടന്‍ തന്നെ ഉണ്ടാവുമെന്നുമാണ് ഗോസിപ്പുകള്‍. അതിനിടെ ഇരുവരും സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. അതേസമയം ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നാണ് രജനികാന്തിന്റെ കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നത്.

Also Read: മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ലണ്ടനില്‍, യൂസഫലിക്കൊപ്പം കാറില്‍ ചുറ്റിക്കറങ്ങി താരം, വൈറലായി ചിത്രങ്ങള്‍

യുവ നടനുമായി ഐശ്വര്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആ കാര്യം സത്യമാണെന്നും എന്നാല്‍ അത് വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിനല്ലെന്നും മറ്റൊരു വ്യക്തിപരമായ കാര്യത്തിന് വേണ്ടിയാണെന്നും നിലവില്‍ ഐശ്വര്യ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്നും രജനികാന്തുമായുള്ള ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

Advertisement