ആ ചിത്രം ഒരു തെറ്റായ തീരുമാനമായിരുന്നു; നടി ഐശ്വര്യ രാജേഷ് വെളിപ്പെടുത്തുന്നു

11

യുവതാരം ദുൽഖർ സൽമാൻ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് ഐശ്വര്യ രാജേഷ്.

നിവിൻ പോളിയുടെ സിനിമയായ സഖാവിലും വേഷമിട്ട ഈ തെന്നിന്ത്യൻ താരം കാക്കാമുട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ചിത്രങ്ങളെക്കുറിച്ച് തുറന്ന അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് താരം. വിക്രം ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തിൽ വളരെ ചെറിയ ഒരു വേഷത്തിൽ ഐശ്വര്യ അഭിനയിച്ചിരുന്നു.

അരുൾസാമിയുടെ ഭാര്യയായ ഭുവനയായാണ് താരമെത്തിയത്. ഈ സിനിമ ചെയ്യേണ്ടയിരുന്നില്ലെന്ന് പിന്നീട് തനിക്ക് തോന്നിയിരുന്നതായി ഐശ്വര്യ പറയുന്നു.

വ്യക്തിപരമായുള്ള ബന്ധത്തിന്റെ പേരിലാണ് താൻ ആ ചിത്രത്തിൽ അഭിനയിച്ചതെന്നും ആ കഥാപാത്രത്തെ ഏറ്റെടുക്കാൻ ഒരു താരവും തയ്യാറായിരുന്നില്ലെന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി.

സാമിയുടെ ആദ്യഭാഗത്തിൽ നായികയായെത്തിയ തൃഷ രണ്ടാം ഭാഗത്തിലും വേഷമിടുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

എന്നാൽ കീർത്തി സുരേഷ് സുപ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ തൃഷ പിൻവാങ്ങിയിരുന്നു.

തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞതാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അതെകാര്യം തന്നെയാണ് ഐശ്വര്യയും ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Advertisement