ഈ ഷെഡ്ഡില്‍ കിടന്നുറങ്ങിയ ആളാണ് ഞാന്‍, ഇപ്പോള്‍ കുറെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഉറങ്ങുന്നുണ്ട് ; അഖില്‍ മാരാര്‍

189

2023 അവസാനിക്കാൻ പോവുമ്പോൾ ഒരുപാട് നല്ല ഓർമ്മകൾ പങ്കുവെച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വിജയിയും സംവിധായകനും ആയ അഖിൽ മാരാർ 2023 ൽ തനിക്ക് ഉണ്ടായ മാറ്റത്തെ കുറിച്ചാണ് പറയുന്നത്. 

‘ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണെന്ന് അഖിൽ പറയുന്നു. പിന്നാലെ ഡിസംബർ 31ന് തന്റെ ആദ്യ സിനിമ റിലീസ് ചെയ്‌തെന്നും, ജനുവരി 1ന് തന്റെ ഒൻപതാം വിവാഹ വാർഷികമാണെന്നും താരം പറഞ്ഞു.

Advertisements

അതേസമയം സാമ്പത്തികമായ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, താനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു അഖിൽ പറയുന്നു.

പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ‘നോ’ ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച് പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച് ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്’, എന്നാണ് അഖിൽ മാരാർ പറയുന്നത്.

Advertisement