ഇത് കറുത്തമുത്തിലെ ബാല മോള്‍ തന്നെയാണോ, അക്ഷരയുടെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍, അതിസുന്ദരിയായി എന്ന് കമന്റുകള്‍

644

മുതിര്‍ന്ന നടീനടന്മാരേക്കാള്‍ ചിലപ്പോള്‍ സിനിമയിലും സീരിയലിലും അഭിനയിച്ച് ഞെട്ടിച്ച ചില ബാലതാരങ്ങളുണ്ട്. ചെറുപ്രായത്തില്‍ തന്നെ അഭിയത്തിന്റെ ബാല പാഠങ്ങള്‍ സ്വായത്തമാക്കിയ ഒത്തിരി കൊച്ചുമിടുക്കരായ ബാലതാരങ്ങളെ നമുക്കറിയാം.

ശാലിനി, ശ്യാമിലി, നസ്‌റിയ, കീര്‍ത്തി സുരേഷ്, കാളിദാസ് ജയറാം തുടങ്ങിയവരെല്ലാം ബാലതാരങ്ങളായി സിനിമയിലെത്തി നന്നേ ചെറുപ്രായത്തില്‍ അഭിനയം കൊണ്ട് ഞെട്ടിച്ചവരായിരുന്നു. സീരിയലിലും ഉണ്ട് ഇത്തരത്തിലുള്ള കൊച്ചുമിടുക്കര്‍.

Advertisements

ഉപ്പുമുളകിലെ പാറുക്കുട്ടിയും ചക്കപ്പഴം പരമ്പരയിലെ കണ്ണനും അമ്മ സീരിയലിലെ ചിന്നുവും ഒക്കെ മലയാളി പ്രേക്ഷകരുടെ മനസ്സുകവര്‍ന്ന ബാലതാരങ്ങളാണ്. ഇക്കൂട്ടത്തില്‍ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരാളുകൂടിയുണ്ടായിരുന്നു. കറുത്ത മുത്തിലെ ബാല ചന്ദ്രിക.

Also Read: ആ പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു, ശാലിനിക്കൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് കുഞ്ചാക്കോബോബന്‍, ആകാംഷയോടെ ആരാധകര്‍

അക്ഷര കിഷോറാണ് കറുത്ത മുത്ത് എന്ന ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലിലെ ബാലചന്ദ്രികയായി എത്തിയത്. ബാല മോള്‍ എന്നായിരുന്നു സീരിയലിലെ അക്ഷരയുടെ വിളിപ്പേര്. മലയാളികളെല്ലാം അക്ഷരെയെ ബാലമോള്‍ എന്ന് തന്നെയായിരുന്നു വിളിച്ചുകൊണ്ടിരുന്നത്.

കറുത്ത മുത്തിന് ശേഷം ശബരിമല സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയിലും ബേബി അക്ഷര അഭിനയിച്ചിരുന്നു. സീരിയലില്‍ മാത്രമല്ല, സിനിമയിലും വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്. ഇന്ന് അക്ഷര വളര്‍ന്നുവെങ്കിലും മലയാളികള്‍ക്ക് എന്നും ആ ഓമനത്വം തുളുമ്പുന്ന കുഞ്ഞ് അക്ഷരയുടെ മുഖമാണ് മനസ്സിലുള്ളത്.

Also Read: വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെ അരങ്ങേറ്റം, തിളങ്ങിയത് സീരിയലുകളില്‍, യുവനടനുമായി പ്രണയ ഗോസിപ്പുകള്‍, നടി മാളവികയുടെ ജീവിതം

സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമായ അക്ഷര തന്റെ ഫോട്ടോകളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഓണത്തിന് അക്ഷര കൂട്ടുകാര്‍ക്കൊപ്പമെടുത്ത ചിത്രം വൈറലായിരുന്നു.

പിങ്ക് കളറിലെ ടോപ്പും വെള്ള പാവാടയും അണിഞ്ഞ് സുന്ദരിയായാണ് അക്ഷര ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പഠനവുമായി മുന്നോട്ട് പോകുന്നതിനാല്‍ അഭിനയത്തിന് താത്കാലിക വിട നല്‍കിയിരിക്കുകയാണ് അക്ഷര.

Advertisement