ഒരു കോംപ്രമൈസിനും തയ്യാറല്ല, വേണ്ടത് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും അന്യന്‍ പുറത്തേക്ക് വരും, ശരിക്കും അത്ഭുതം തോന്നിപ്പോയിട്ടുണ്ട്, തുറന്നുപറഞ്ഞ് അമല പോള്‍

119

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്.

Also Read:നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞപ്പോള്‍ നിരപരാധിത്വം തെളിയിക്കാനാണ് ഞാന്‍ പറഞ്ഞത്, അദ്ദേഹവുമായി ഒരു സൗഹൃദവുമില്ല, തുറന്നുപറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍

മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

ആടുജീവിതമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ സംവിധായകന്‍ ബ്ലെസിയെ കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു വിട്ടുവീഴ്ചയും സിനിമക്ക് വേണ്ടി ചെയ്യാത്ത ആളാണ് ബ്ലെസിയെന്നും തനിക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ ആളാകെ മാറുമെന്നും അമല പറയുന്നു.

Also Read:പൊള്ളിയ പാടുകള്‍ തുറന്നുകാട്ടി റാംപില്‍ ചുവടുവെച്ച് സാറ അലിഖാന്‍, കൈയ്യടിച്ച് ആരാധകര്‍

ശരിക്കും ഒരു അത്ഭുതം തന്നെയാണ് അദ്ദേഹം. ഓരോ സീനെടുക്കുമ്പോഴും വളരെ നിശബ്ദമായിരിക്കും, കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് പോലും എന്തെങ്കിലും ശബ്ദം വന്നാല്‍ മൈക്ക് പിടിച്ചെടുക്കുമെന്നതിനാല്‍ സൈലന്‍സ് വരുന്നത് വരെ അദ്ദേഹം ഷൂട്ട് ചെയ്യാതെ കാത്തിരിക്കുമെന്നും അത്രയും സമയം നമ്മള്‍ കാത്തിരിക്കണമെന്നും അമല പറയുന്നു.

സാര്‍ ഒന്നിനു വേണ്ടിയും കോംപ്രമൈസ് ചെയ്യാന്‍ തയ്യാറല്ല. അദ്ദേഹത്തിന് വേണ്ടത് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും ഒരു അന്യന്‍ പുറത്തേക്ക് വരുമെന്നും അത് കണ്ടിട്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അമല പോള്‍ തുറന്നുപറഞ്ഞു.

Advertisement