താരസംഘടനയായ അമ്മയ്ക്കെതിരെ പലപ്പോഴായി വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് അമ്മയ്ക്കെതിരെയും മലയാള സിനിമയ്ക്കെതിരെയും വിമർശനങ്ങൾ വർധിച്ചത്.
ALSO READ

അതിന്റെ ഒരു ഘട്ടത്തിലാണ് ഡബ്ല്യുസിസി എന്ന സഘടന പോലും ഉണ്ടായത്. പാർവതി, രേവതി, റിമ കല്ലിങ്കൽ, പത്മപ്രിയ തുടങ്ങി നിരവധി താരങ്ങൾ അമ്മയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി അർച്ചന കവിയും അമ്മയെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ്.

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസിൽ പ്രതികരണവുമായി അർച്ചന കവി രംഗത്തെത്തിയിരിക്കുകയാണ്. സംഘടന മുൻകാല അനുഭവങ്ങളിൽനിന്ന് ഒന്നും പഠിച്ചില്ലെന്നും അർച്ചന കൂട്ടിച്ചേർത്തു. താരസംഘടനയായ ‘അമ്മ’യിൽ പുരുഷാധിപത്യമുണ്ടെന്നും നടി പറയുന്നുണ്ട്.
ALSO READ

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാൽ, ‘അമ്മ’ അതിൽനിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതുപോലെ ഇപ്പോൾ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട് എന്നും അർച്ചന കവി കൂട്ടിച്ചേർത്തു.









