സുഖമില്ലാത്ത അമ്മയ്ക്ക് വേണ്ടിയാണ് ഈ ജീവിതം; എന്നെ മൂന്ന് മാസം ഗര്‍ഭിണി ആയിരിക്കെ നാടുവിട്ട് പോയതാണ് അച്ഛന്‍; സിനിമയില്‍ തനിക്ക് പാര പണിയുന്നുണ്ട്: കുളപ്പുള്ളി ലീല

362

മലയാള സിനിമകളിലെ വ്യത്യസ്തമായ അമ്മ വേഷങ്ങളിലും അമ്മായിയമ്മ, വയോധിക വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് കുളപ്പുള്ളി ലീല. ക്ഷിപ്ര കോപിയായ വായില്‍ തെറി മാത്രം നിറയുന്ന അമ്മ വേഷങ്ങളില്‍ കുളപ്പുള്ളി ലീല മലയാളികള്‍ക്ക് സുപരിചിതയാണ്. പുലിവാല്‍ കല്യാണത്തിലേയും കസ്തൂരിമാനിലേയും ദേഷ്യക്കാരിയായ സ്ത്രീയുടെ വേഷത്തിലെത്ത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ താരം.

മലയാളത്തിന് പുറമെ തമിഴിലെ സൂപ്പര്‍താര ചിത്രങ്ങളിലും മികവ് കാണിച്ച കുളപ്പുള്ളി ലീല തന്റെ അഭിനയ ജീവിതത്തിലെ ഉയരങ്ങളിലാണെങ്കിലും തേടി വരുന്ന സങ്കടങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.

Advertisements

നാടക ലോകത്തുനിന്നും സിനിമയിലേക്കെത്തിയ കുളപ്പുള്ളി ലീല നൂറിലേറെ സിനിമകളുടെ ഭാഗമായി. ഇപ്പോള്‍ തമിഴില്‍ സജീവമാണ് താരം. അടുത്തിടെ വിജയ് ചിത്രം മാസ്റ്ററിലും രജിനികാന്ത് ചിത്രം അണ്ണാത്തെയിലും ലീല അഭിനയിച്ചിരുന്നു. ഇതുവരെ ഏകദേശം 350 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കുളപ്പുള്ളി ലീല.

ALSO READ- സംഗീതത്തില്‍ പിടിച്ചു നിര്‍ത്തിയത് ബാലഭാസ്‌കറാണ്; ലജ്ജാവതിയേ കാലത്തെ അതിജീവിച്ചതില്‍ സന്തോഷം; മെഗാഹിറ്റ് ആകും എന്ന് കരുതിയില്ല: ജാസി ഗിഫ്റ്റ്

സാധാരണ ജീവിത സാഹചര്യത്തില്‍ നിന്നും എത്തി അഭിനേത്രി ആയ ആളാണ് ലീല. ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്ന താരം തന്റെ സുഖമില്ലാത്ത അമ്മയ്ക്കായാണ് ജീവിക്കുന്നത് എന്നും പ്രതികരിച്ചിരുന്നു. സുബി സുരേഷുമായി നടത്തിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീല ഇത് പറഞ്ഞത്.

എനിക്ക് എല്ലാം അമ്മയാണ്. കൃഷ്ണന്‍ പോലും അത് കഴിഞ്ഞേയുള്ളൂ. ആറ് വര്‍ഷം മുന്‍പ് അമ്മ സീരിയസായി ആശുപത്രിയില്‍ കിടന്നു. ഡോക്ടര്‍മാര്‍ വരെ കൈയ്യൊഴിഞ്ഞ അവസ്ഥയായില്‍. അമ്മ കിടക്കുന്നത് കണ്ടു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. കണ്ണൊന്നും തുറക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. അങ്ങനെ സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് അമ്മയെക്കുറിച്ച് ഞാന്‍ പാട്ടെഴുതിയതെന്നും കുളപ്പുള്ളി ലീല പറയുന്നു.

ALSO READ- ‘ന്നാ താന്‍ കേസ് കൊട് പടവുമായി നിനക്കെന്താ ബന്ധം’; സിനിമ കണ്ടോഎന്ന് ചോദിച്ച മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെയെന്ന് കുഞ്ചാക്കോ ബോബന്‍

‘അമ്മയുടെ വിവാഹം ചെറുപ്രായത്തില്‍ ആയിരുന്നു. മൂന്ന് മാസം എന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അച്ഛന്‍ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ഛന്റെ വീട്ടുകാരായിരുന്നു അമ്മയെ നോക്കിയത്. അവര്‍ തന്നെയാണ് അമ്മയെ വേറെ വിവാഹം കഴിപ്പിച്ചത്.’

അതുപോലെ കഷ്ടപ്പെട്ടിട്ടാണ് അച്ഛന്‍ മരിച്ചത്. ക്യാന്‍സറായിരുന്നു. മൂന്നാലഞ്ച് കല്യാണമൊക്കെ കഴിച്ചിട്ടുണ്ട്. ഞാന്‍ അപ്പോഴൊക്കെ പോകാറുണ്ടായിരുന്നു. അതിലുള്ളൊരു ആങ്ങള എന്നെ വിളിക്കാറുമുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ എന്ന് അവന്‍ പറഞ്ഞിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാതെ, ആരോടും ചോദിക്കാതെ മുന്നോട്ട് പോവാനാവണമെന്നാണ് എന്റെ ആഗ്രഹമെന്നാണ് ലീല പറയുന്നത്.

ചിലര്‍ തനിക്ക് സിനിമകളില്‍ പാര പണിയുന്നുണ്ടെന്നാണ് താരത്തിന്റെ മറ്റൊരു ആരോപണം. സിനിമയ്ക്ക് വിളിയ്ക്കുന്നവരോട് പറയുള്ളത് തുണിയും വേണം, പൈസയും തരണമെന്നാണ്. ഏത് കഥാപാത്രമായാലും കുഴപ്പമില്ല. ഒരു സീനിലായാലും ഞാന്‍ അഭിനയിക്കുമെന്നാണ് എന്ന് അവര്‍ പറഞ്ഞു. തന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും കുളപ്പുള്ളി ലീല പ്രതികരിച്ചു.

പല ഷൂട്ടിങ്ങുകളും നടന്ന് പോവാനാവുന്നത്ര അടുത്ത് നടക്കാറുണ്ട്. പക്ഷേ, തന്നെ ആരും വിളിക്കാറില്ലെന്നതാണ് സങ്കടം. ഞാന്‍ വലിയ ആളായെന്നൊക്കെയാണ് പറയുന്നത്. തമിഴിലൊക്കെ പോയതോടെ പ്രതിഫലം കൂടി, സെറ്റില്‍ വലിയ പ്രശ്നക്കാരിയാണ് എന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. എന്തിനാണ് ആളുകള്‍ ഇങ്ങനെ പാര പണിയുന്നതെന്നറിയില്ലെന്നും അമ്മയെ അവസാനം വരെ നോക്കണം. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം ഇതേയുള്ളൂ തന്റെ ആഗ്രഹമെന്നുമാണ് താരത്തിന്റെ വാക്കുകള്‍.

Advertisement