പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാമെന്ന് അനാർക്കലി; ഇനി പൊരിച്ച മീനിന് വിശ്രമിക്കാം, വരുന്നത് പൊറോട്ടയുടെ നാളുകളെന്ന് പിഎം ലാലി

390

വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു.

Advertisements

ഇപ്പോഴിതാ ഭക്ഷണകാര്യത്തിൽ നേരിടുന്ന സ്ത്രീ വിവേചനത്തെ പറഞ്ഞാണ് അനാർക്കലി വാർത്തകളിൽ ഇടം നേടുന്നത്. ഒരു പ്രൊമോഷൻ അഭിമുഖത്തിനിടയിലായിരുന്നു അനാർക്കലിയുടെ വെളിപ്പെടുത്തൽ. തന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകൾക്ക് ശേഷമാണ് പൊറോട്ട ഒക്കെ കഴിക്കുന്നത്. പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും. അത് ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം. അതൊക്കെ തന്റെ ഫ്രണ്ട്‌സ് പറയുന്നത് കേട്ടിട്ടുണ്ട് എന്നും അനാർക്കലി വിശദീകരിച്ചിരുനന്ു.

ALSO READ- സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വിവാഹത്തിന് സ്വർണം വാങ്ങി മാളവിക; അഭിനന്ദനവുമായി ആരാധകർ!

താര്തതിന്റെ വാക്കുകൾ വലിയ ചർച്ചയായതോടെ ചിലർ അനാർക്കാലിക്ക് എതിരെ വിദ്വേഷ കമന്റുകളും നിരത്തിയിരുന്നു.ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനാർക്കലിയുടെ അമ്മയും നടിയും ആക്ടിവിസ്റ്റുമായ ലാലി പി.എം.

ആഘോഷങ്ങൾക്ക് വേണ്ടി വീട്ടിൽ ഒത്തുകൂടുമ്പോൾ കുറച്ച് മാത്രം ഉണ്ടാക്കുന്ന പൊറോട്ട പുരുഷ അംഗങ്ങൾക്ക് കൊടുക്കാനും സ്ത്രീകൾക്ക് ചോറ് കൊടുക്കാനും തീരുമാനിക്കുന്നതിലെ നീതികേടിനെ കുറിച്ചാണ് അനാർക്കലി പറയാൻ ശ്രമിച്ചതെന്നും അത് തന്നെയാണ് കുറച്ച് നാൾമുമ്പ് റിമ കല്ലിങ്കൽ പറയാൻ ശ്രമിച്ചതെന്നും ലാലി പി.എം. പറഞ്ഞു.

ALSO READ- പെപ്പെയ്ക്ക് മുന്നിൽ പ്രാധാന്യം കുറയരുത്; ‘ആർഡിഎക്‌സ്’ സിനിമ എഡിറ്റിംഗിൽ വാശിപിടിച്ചും ഡബ്ബിനും എത്താതെയും ഷെയ്ൻ നിഗം; നാടകം കളിക്കരുതെന്ന് ആന്റണി പെപ്പെ

താൻ അനാർക്കലിയെയോ റിമയെയോ കളിയാക്കാൻ അല്ല താൻ ആ ലിങ്ക് ഷെയർ ചെയ്തതെന്നും തന്റെ കുട്ടിയെ അത്രയും സ്വാതന്ത്ര്യ ബോധത്തോടെ തന്നെ വളർത്തിയതാണെന്നും ലാലി പി.എം. പറയുന്നുണ്ട്. നേരത്തെ, പൊരിച്ച മീനിന് ഇനി കുറച്ച് വിശ്രമിക്കാം എന്ന് തോന്നുന്നു. വരുന്നത് പൊറോട്ടയുടെ നാളുകൾ എന്ന ക്യാപ്ഷനോടെ ലാലി പി.എം അനാർക്കലിയുടെ വീഡിയോ പങ്കുവെച്ചിരുന്നു.

ലാലി പിഎം-ന്റെ ഫേസ്ബുക്ക് കുറിപ്പ്:

വളരെ ചെറിയ മനോവ്യാപാരങ്ങളും പ്രവർത്തനമണ്ഡലങ്ങളും ഉള്ള ഒരു കുഞ്ഞു കുട്ടിക്ക് അവൻറെ പൊട്ടിയ ബലൂണും കിട്ടാതെ പോയ കോഴിക്കാലും രുചിയുടെ ത്രാസിൽ തൂക്കി നോക്കിയപ്പോൾ ചോറിനേക്കാള്‍ ഒരു പിടി മുന്നിൽ നിൽക്കുന്ന പൊറോട്ടയും ഒക്കെ സങ്കടങ്ങൾ തന്നെയാണ്. നിങ്ങളുടെ ഇപ്പോഴത്തെ സാമൂഹ്യ ചിന്തകന്റെയൊ ആക്ടിവിസ്റ്റിൻറയോ കണ്ണിൽക്കൂടി നോക്കിയാൽ “ഓ അതാണോ ഇപ്പോൾ വലിയ വിഷയം.? ലോകത്ത് എത്രയോ മനുഷ്യര് പട്ടിണി കിടക്കുന്നു. ചോറെങ്കിലും കിട്ടിയില്ലേ എന്ന് സമാധാനിക്കൂ” എന്നൊക്കെ പറയാൻ തോന്നും.

ഏതെങ്കിലും ആഘോഷങ്ങൾക്ക് ഒന്നിച്ചുകൂടിയ ഒരു കൂട്ടുകുടുംബത്തിലെ ആൺമക്കളുടെയും പെൺമക്കളുടെയും ഒരേ പ്രായത്തിലുള്ള കുട്ടികളെ സങ്കൽപ്പിക്കുക. അതിൽ ആണും പെണ്ണും ഉണ്ടാകാം. നമ്മുടെയൊക്കെ കുടുംബത്തിൽ ശീലിച്ചിട്ടുള്ളത് പോലെ ഭക്ഷണം വിളമ്പുമ്പോൾ ആദ്യം വീട്ടിലെ പുരുഷ അംഗങ്ങൾക്ക് വിളമ്പുക അവർക്കൊപ്പം ആൺകുട്ടികളെയും ഇരുത്തുക. കുറച്ചു മാത്രം ഉണ്ടാക്കിയ പൊറോട്ടയും കറിയും ഒക്കെ അവർക്കും വിളമ്പി വീട്ടിലെ സ്ത്രീ അംഗങ്ങൾക്കും പെൺകുട്ടികൾക്കും ചോറും മതിയല്ലോ എന്നൊരു തീരുമാനത്തിൽ വീട്ടിലെ മുതിർന്നവർ എത്തി എന്ന് വിചാരിക്കുക ഈ തീരുമാനം മിക്കവാറും വീട്ടിലെ മുതിർന്ന സ്ത്രീകളുടേത് തന്നെയാകും അതും ഉറപ്പാണ്. പുരുഷന്മാർക്ക് ഇതിൽ ഒരു പങ്കും ഉണ്ടാവില്ല അതും ശരിയാണ്. കാരണം സമൂഹത്തിലെ രണ്ടാം തരം പൗരന്മാരായി സ്ത്രീകളെ പ്രതിഷ്ഠിക്കാൻ എല്ലാവിധ പരിശീലനവും കൊടുത്താണ് പുരുഷാധിപത്യം ഓരോ സ്ത്രീയെയും വളർത്തിയെടുക്കുന്നത്.

ALSO READ- പെപ്പെയ്ക്ക് മുന്നിൽ പ്രാധാന്യം കുറയരുത്; ‘ആർഡിഎക്‌സ്’ സിനിമ എഡിറ്റിംഗിൽ വാശിപിടിച്ചും ഡബ്ബിനും എത്താതെയും ഷെയ്ൻ നിഗം; നാടകം കളിക്കരുതെന്ന് ആന്റണി പെപ്പെ

ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിലെ അവിടത്തെ പെൺകുട്ടികൾക്ക് ഉണ്ടായ ദേഷ്യത്തെക്കുറിച്ച് വിഷമത്തെക്കുറിച്ചും പരാതിയെക്കുറിച്ചും ആണ് അനാർക്കലി ഒരു ഇന്റർവ്യൂവിൽ പറയാൻ ശ്രമിച്ചത്. അത് ചിലപ്പോൾ അവൾ പൊറോട്ട കഴിക്കാത്തത് കൊണ്ടോ കാണാത്തതുകൊണ്ടോ അല്ല. കുറച്ചു മാത്രം ഉള്ള പൊറോട്ട ആൺകുട്ടികൾക്ക് കൊടുക്കാം എന്ന് തീരുമാനിക്കുന്നതിന്റെ നീതികേടിനെ കുറിച്ചാണ് അവൾ പറയുന്നത് അതുതന്നെയായിരുന്നു കുറെ നാൾ മുമ്പ് റീമ കല്ലിങ്കലും പറയാൻ ശ്രമിച്ചത്. അത് അവർക്ക് സാഹചര്യത്തിൽ ഉണ്ടായ വിഷമമാണ് ഇങ്ങനെയുള്ള അനേകം വിവേചനങ്ങൾ കണ്ടതിൽ ഒന്ന് പറഞ്ഞതാണ്.

അതിനെ നിങ്ങൾ തിന്നിട്ട്എല്ലിന് ഇടയിൽ കയറിയതെന്നോ, ഒരു പൊറോട്ടയോ പൊരിച്ച മീനോ ഒരു വലിയ വിഷയമാണോ എന്നോ, ലോകത്ത് അനേകം പട്ടിണിപ്പാവങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഇവളുമാരുടെ കുത്തൽ എന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ അനുഭവിച്ച ഒരു വിവേചനത്തെ പറ്റി ഓർമ്മയുണ്ടെങ്കിൽ അന്നത്തെ മാനസികാവസ്ഥയിലേക്ക് തിരിച്ചു പോയാലേ പറ്റൂ…

അനാർക്കലിയെയോ റീമയെയോ കളിയാക്കാൻ അല്ല ഞാൻ ആ ലിങ്ക് ഷെയർ ചെയ്തത്. എൻറെ കുട്ടിയെ ഞാൻ അത്രയും സ്വാതന്ത്ര്യ ബോധത്തോടെ തന്നെ വളർത്തിയതാണ് അങ്ങനെ ഒരു വിവേചനം അനുഭവിച്ചാൽ അപ്പോൾ തന്നെ അതിനു സമാധാനം ചോദിക്കാൻ അവൾ പ്രാപ്തയുമാണ്.

Advertisement