രണ്ടാൾ ലിപ്ലോക് ചെയ്യുമ്പോൾ കംഫർട്ട് ആണെങ്കിൽ ഒരു പ്രശ്നവുമില്ല; വിമർശനങ്ങളൊക്കെ കുറേ കേട്ടതാണ്; ബാധിക്കാറില്ല: അനിഖ സുരേന്ദ്രൻ

390

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

Advertisements

anikha-5

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിൽ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

ALSO READ- ഫ്‌ലാറ്റില്‍ ഞാന്‍ തനിച്ചാണ്, ഇക്ക ജോലിക്ക് പോയാല്‍ കൂട്ടിന് ആമിയും മിട്ടുവും മാത്രം, ദുബായിയില്‍ നിന്നുള്ള പുതിയ വിശേഷം പങ്കുവെച്ച് ഷംന കാസിം

ഇപ്പോഴിതാ താരം നായികയായി അരങ്ങേറുകയാണ്. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയായി എത്തുന്നത്. അതേസമയം, അനിഖയുടെ ചൂടൻ രംഗങ്ങളുടെ അതിപ്രസരം കൊണ്ട് ഈ ചിത്രത്തിന്റെ ട്രെയിലർ വൈറൽയിരുന്നു. ഇപ്പോഴിതാ ഇതിലെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ഒരു ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അനിഖ തുറന്നു പറയുകയാണ്.

ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതിൽ ചുംബന രംഗങ്ങൾ ഒഴിവാക്കാൻ ആവില്ലെന്നും സംവിധായകൻ തന്നോട് പറഞ്ഞിരുന്നു.

ഇത്തരം വിമർശനങ്ങളൊന്നും തന്നെയിപ്പോൾ ബാധിക്കാറില്ലെന്നും താരം പറയുന്നു. വർഷങ്ങളായി ഇതൊക്കെ കണ്ട് വരുന്നത് കൊണ്ട് തനിക്കിപ്പോൾ എല്ലാം ഓക്കെയാണ്. സിനിമയിൽ രണ്ടാൾ തമ്മിലുള്ള ലി പ് ലോക് ചെയ്യുമ്പോൾ പ്രൊഫഷണൽ രീതിയിൽ കംഫർട്ട് ആവുകയാണെങ്കിൽ വേറൊരു പ്രശ്നവുമില്ല. വേറൊരു ബുദ്ധിമുട്ടും അതിൽ തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

ALSO READ-സോഷ്യല്‍മീഡിയയില്‍ വരുന്നതെല്ലാം മോശം കമന്റുകള്‍, അമ്മയെ പറ്റി മോശം വാക്കുകള്‍ കേട്ടാല്‍ എങ്ങനെ ഒരു മകന് സഹിക്കാന്‍ പറ്റും, തുറന്നുപറഞ്ഞ് ഭുവനേശ്വരി

അതുപോലെ ഭാവിയിൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സ്വപ്ന റോളുകളൊന്നുമില്ല. ഇതുവരെ ചെയ്തിരിക്കുന്ന റോളുകളൊക്കെ അത്യാവശ്യം പവർഫുൾ ആയിട്ടുള്ളതാണ്. ഇനിയൊരു നെഗറ്റീവ് ക്യാരക്ടർ ചെയ്താൽ കൊള്ളാമെന്നുണ്ട്. കോമഡിയൊന്നും സെറ്റാവില്ലെന്നും താൻ കാണുന്നത് കൂടുതലും കോമഡി മൂവീസാണ്. പക്ഷേ അങ്ങനൊരു സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയെന്ന് വരില്ല. കോമഡിയെക്കാളും കുറച്ചൂടി നെഗറ്റീവ് റോൾ ചെയ്യുന്നതായിരിക്കും എനിക്ക്

ആദ്യം തൊട്ടേ എക്സ്പോസ് ചെയ്യുന്ന വസ്ത്രം ധരിച്ചാൽ അപ്പോൾ നെഗറ്റീവ് കമന്റ്സ് വരും. തുടക്കത്തിൽ ഇങ്ങനെയുള്ള കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയില്ലാത്ത അവസ്ഥയിലായി. ഇപ്പോഴത് വർഷങ്ങളായി തുടർന്ന് വരുന്നത് കൊണ്ട് ശീലമായെന്നും കമന്റ് ബോക്സ് നോക്കാറില്ലെന്നും അനിഖ വെളിപ്പെടുത്തി.

Advertisement