ഇനിയുള്ള ജീവിതം ലണ്ടനില്‍, നവനീതിനൊപ്പം വിദേശത്തേക്ക് ചേക്കേറി മാളവിക ജയറാം, സന്തോഷം പങ്കുവെച്ച് താരപുത്രി

738

മലയാളികളുടെ പ്രിയതാരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു താരപുത്രിയുടെ വിവാഹച്ചടങ്ങുകളെല്ലാം.

Advertisements

യുകെയില്‍ ജോലി ചെയ്യുന്ന നവനീതാണ് മാളവികയുടെ വരന്‍. ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട് നടന്നത്. ശേഷം തൃശ്ശൂരും പാലുക്കാടും വെച്ച് റിസപ്‌ഷെനും നടന്നു. വളരെ ആഡംബരമായിട്ടായിരുന്നു വിവാഹച്ചടങ്ങുകളെല്ലാം.

Also Read:കെട്ടിപ്പിടിക്കുന്ന സീനുകളില്‍ ലാലു എന്നോട് അക്കാര്യങ്ങളാണ് പറയാറുള്ളത്, 40 വര്‍ഷത്തോളമായി ഒരേ കാര്യം പറയുന്നു, ഒടുവില്‍ തുറന്നുപറഞ്ഞ് ശോഭന

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നവനീത് പാലക്കാട് സ്വദേശിയാണെങ്കിലും ലണ്ടനിലെ സ്ഥിര താമസക്കാരനാണ്.

നവനീത് പഠിച്ചതും വളര്‍ന്നതുമെല്ലാം ബുദപെസ്റ്റ് എന്ന സ്ഥലത്താണ്. ഇപ്പോഴിതാ വിവാഹശേഷം നവനീതിനൊപ്പം ലണ്ടനില്‍ എത്തിയിരിക്കുകയാണ് മാളവിക ജയറാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാളവിക ഈ സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

Also Read:പലരും മോനെ കുടുക്കാന്‍ നോക്കി, അവന്റെ വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു, നിസ്സായാവസ്ഥ മുതലെടുക്കുകയാണ്, ഷെയിന്റെ ഉമ്മ വേദനയോടെ പറയുന്നു

സിഎ കഴിഞ്ഞ നവനീത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായും സൈബര്‍ വിങ് സെക്യൂരിറ്റി വിങ് ഹെഡായിട്ടും വര്‍ക്കുചെയ്യുകയാണ്, ലക്ഷങ്ങളാണ് വരുമാനം. നവനീതിന്റെ കുടുംബം കോടീശ്വരന്മാരാണെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement