അഞ്ജലി മേനോന്‍ തമിഴ് സിനിമ സംവിധാനം ചെയ്യുന്നു

29

നിരവധി ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച താരമാണ് അഞ്ജലി മേനോന്‍ . നിര്‍മ്മാതാവായും തിരക്കഥാകൃത്തായും അഞ്ജലി മേനോന്‍ തിളങ്ങി .

Advertisements

മഞ്ചാടിക്കുരു , കേരള കഫേ , ഉസ്താദ് ഹോട്ടല്‍ , ബാംഗ്ലൂര്‍ ഡേയ്സ് , കൂടെ , വണ്ടര്‍ വുമണ്‍ എന്നീ ഫീച്ചര്‍ സിനിമകളിലൂടെയാണ് അഞ്ജലി രാജ്യാന്തര, ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയത് .

ഇപ്പോഴിതാ ആദ്യമായി അഞ്ജലി മേനോന്‍ തമിഴ് സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മാണം കെആര്‍ജി സ്റ്റുഡിയോയാണ്.

അഞ്ജലി മേനോന്‍ ചെയ്തവയില്‍ ഒടുവിലെത്തിയ ചിത്രം വണ്ടര്‍ വുമണാണ്. സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് മനേഷ് മാധവനായിരുന്നു. തിരക്കഥ എഴുതിയും അഞ്ജലി മേനോനായിരുന്നു.

Advertisement