എന്നെ കാണാന്‍ സുമലതയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഫാന്‍സ് തെറിവിളിക്കുമെന്ന് പേടിച്ചിട്ട് ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ല, മനസ്സുതുറന്ന് അഞ്ജന ജയപ്രകാശ്

177

ഫഹദ് ഫാസില്‍ നായകനായി എത്തിയ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അഞ്ജന ജയപ്രകാശ്. ഇതില്‍ അഞ്ജന അവതരിപ്പിച്ച ഹംസധ്വനി എന്ന കഥാപാത്രം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഇതിന് പിന്നാലെ അഞ്ജനയെ തേടി മലയാളത്തിലെ താരരാജാവ് മമ്മൂട്ടിയുടെ തന്നെ ചിത്രമാണ് എത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ടര്‍ബോയിലെ നായികയാണ് അഞ്ജന ജയപ്രകാശ്.

Also Read:ആവേശം കണ്ടു, സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും ഫഹദിന് കിറുക്കുണ്ടെന്ന് തോന്നാറുണ്ട്, ശ്രദ്ധനേടി നടി ശ്രിയ റെഡ്ഡിയുടെ വാക്കുകള്‍

ചിത്രത്തില്‍ ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് അഞ്ജന അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ഈ കഥാപാത്രത്തെ കുരിച്ച് അഞ്ജനയ്ക്ക് ലബിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഞ്ജന നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

തന്നെ കാണാന്‍ പഴയകാല നടി സുമലതയെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും താന്‍ ഇക്കാര്യം ഒരു അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടില്ലെന്നും കാരണം സുമലതയുടെ ഫാന്‍സ് തന്നെ തെറിവിളിക്കുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും അഞ്ജന പറയുന്നു.

Also Read:ആളുകളുടെ സംസാരം കേട്ടാല്‍ ചിരിവരും, പല മരണ വീടുകളില്‍ നിന്നും അമ്മ എന്നെ ഇറക്കിവിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് നിഖില വിമല്‍

തന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള നടിയാണ് സുമലത. താന്‍ ജനിക്കുന്നതിന് മുമ്പേ സിനിമയില്‍ വന്ന ആളാണ് സുമലതയെന്നും തൂവാനത്തുമ്പികള്‍ കണ്ടതിന് ശേഷമാണ് അച്ഛന്‍ സുമലതയുടെ ഫാനായതെന്നും അഞ്ജന പറയുന്നു.

Advertisement