തങ്കച്ചൻ ചേട്ടനെ കല്യാണം കഴിക്കുന്നത് ഞാനല്ല; അച്ഛനോടും അമ്മയോടും അക്കാര്യം ചോദിക്കുമ്പോൾ അവർക്കും ടെൻഷനാണ്; മനസ് തുറന്ന് അനു മോൾ

1448

കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ് അനുമോൾ. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോൾ മിനിസ്‌ക്രീനിൽ എത്തിയത്. പിന്നീട് സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെ താരം പ്രശസ്തിയിലേയ്ക്ക് ഉയർന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ.

ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അനുമോളെ പ്രിയപ്പെട്ട അനുക്കുട്ടിയായി ആരാധകർ ഏറ്റെടുത്തു. സ്റ്റാർ മാജിക്കിൽ തന്നെയുള്ള തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Advertisements

വീണ്ടു അനു വിവാഹിതയാകുന്നുവെന്ന വാർത്തകൾ പ്രചരിക്കുകയാണ്. ഒടുവിൽ വിഷയത്തിൽ പ്രതകരിച്ചും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞും അനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- അമിതാഭ് ബച്ചന്റെ അമ്മയുടെ വേഷം ചെയ്യാൻ പറഞ്ഞു; ഇതെന്ത് കഥ? ഭ്രാന്താണോ ഇവർക്ക് എന്നാണ് ചിന്തിച്ചത്; വെളിപ്പെടുത്തി വിദ്യ ബാലൻ

തന്റെ കല്യാണമൊന്നും സെറ്റായിട്ടില്ല എന്നാണ് താരം തുറന്നുപറയുന്നത്. സോഷ്യൽമീഡിയയിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും അനു പറഞ്ഞു. അതേസമയം തന്റെ കല്യാണം എപ്പോൾ കാണുമെന്ന് തനിക്ക് തന്നെ അറിയില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. അമ്മയ്ക്ക് കുറച്ച് ആരോഗ്യ പ്രശ്നങ്ങളൊക്കെയുണ്ട് എന്നാണ് അനു പറയുന്നത്.

കല്യാണമായോ, തങ്ങളോടൊന്നും പറഞ്ഞില്ലല്ലോ എന്നൊക്കെ അച്ഛനോടും അമ്മയോടും ചോദിക്കുമ്പോൾ അവർക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. ഈ വർഷം എന്തായാലും വിവാഹം ഉണ്ടാവില്ലെന്നാണ് താൻ കരുതുന്നത് എന്നും അനു പറഞ്ഞു. അതെല്ലാം ദൈവമാണ് തീരുമാനിക്കുന്നതെന്നും താനൊരു ദൈവ വിശ്വാസി ആണ് എന്നും അനു വിശദീകരിക്കുന്നു.

ALSO READ-തുടർച്ചയായ ഷൂ ട്ടിം ഗ്; ആരോഗ്യം നശിച്ച് പ്രഭാസ് അവശനായി; സിനിമകളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവെച്ചു; ഇനി ചികിത്സയ്ക്കായി വിദേശത്തേക്ക്

കൂടാതെ, തനിക്ക് പ്രണയമില്ലെന്നും ഇപ്പോൾ പ്രണയിച്ച് നടക്കാനൊന്നും സമയമില്ല എന്നുമാണ് അനു പറയുന്നു. സു സുരഭി, സ്റ്റാർ മാജിക്ക്, മറ്റ് പരിപാടികൾ എല്ലാമായി തിരക്കിലാണെന്നും അനു വിശദീകരിച്ചു.

മാത്രമല്ല, സ്റ്റാർ മാജിക്കിലെ തങ്കച്ചൻ ചേട്ടന് താൻ എപ്പോഴും അനിയത്തിയാണെന്നും തനിക്ക് അദ്ദേഹം മൂത്ത ചേട്ടനാണ് എന്നും അനു പറഞ്ഞു. ആ പരിപാടിയ്ക്ക് വേണ്ടി മാത്രം തങ്ങൾ പെയർ എന്ന രീതിയിൽ മുൻപോട്ട് പോകുകയാണ്. തങ്കച്ചൻ ചേട്ടനാകട്ടെ ഇപ്പോൾ വിവാഹം കഴിക്കാൻ പോവുകയാണ്. വിവരമുള്ളവർക്ക് മനസിലാവില്ലേ അത് താൻ അല്ലെന്നുമാണ് അനു ചോദിക്കുന്നത്.

വിവാഹം ശരിയായാൽ താൻ തന്നെ അറിയിക്കും. അതേസമയം, തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ കാണുമ്പോൾ സങ്കടം തോന്നാറില്ലെന്നും അനു മോൾ പറഞ്ഞു.

Advertisement