മുഖത്തൊരു പരിക്കുണ്ട്, പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ്, ബിനു അടിമാലിയുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവെച്ച് അനുമോളും ഷിയാസും

302

ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധി വിടവാങ്ങിയതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല കേരളക്കരയ്ക്ക്. അവസാന നിമിഷവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചാണ് കൊല്ലം സുധി വിടവാങ്ങിയിരിക്കുന്നത്.

Advertisements

എറണാകുളത്ത് പൊതുദര്‍ശനത്തിന് എത്തിച്ച സുധിയെ അവസാനമായി ഒരുനോക്ക് കാണാനായി സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ എത്തിയത് നോവുന്ന കാഴ്ചയായി.

Also Read: ഈ സ്ത്രീ ഭർത്താവിനെ നടുറോഡിൽ വച്ച് അടിച്ചു; എല്ലാം ആണുങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ ഉണ്ട്; എന്റെ ജീവിതത്തിലും അനുഭവമുണ്ട്; ജിഷിൻ

സുധിക്കൊപ്പം അന്ന് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നടന്‍ ബിനു അടിമാലിയുമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രി വിട്ടത്. ഇപ്പോഴിതാ ബിനുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം അനുമോളും ഷിയാസും സംസാരിക്കുകയാണ്.

ബിനുചേട്ടനെ കണ്ടപ്പോള്‍ തന്നെ ആദ്യം സംസാരിച്ചത് സുധിചേട്ടനെ കുറിച്ചും അപകടത്തെ കുറിച്ചുമായിരുന്നുവെന്നും. നല്ല സങ്കടമുണ്ടെന്നും ചേട്ടന്‍ ഇപ്പോള്‍ റെസ്റ്റിലാണെന്നും മുഖത്തൊരു പരിക്കുണ്ടാരുന്നുവെന്നും അത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നും അനുമോള്‍ പറഞ്ഞു.

Also Read: ബോഡി പാർട്സിനെ കുറിച്ച് മോശം കമന്റുകൾ; ചാണകമെന്ന് എഴുതിയാൽ ഞാൻ മൈന്റ് ചെയ്യില്ല; ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ: സിന്ധു കൃഷ്ണ

ചെറിയൊരു നീരും വേദനയുമുണ്ട്. ചേട്ടന്‍ കുറച്ചുനാള്‍ വിശ്രമത്തിലായിരിക്കുമെന്നും സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ട് ഉടനെ ഉണ്ടാവില്ലെന്നും സുധിചേട്ടനെ തങ്ങള്‍ ഇന്നും ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം എവിടെയും പോയിട്ടില്ല തങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടെന്നും അനുമോളും ഷിയാസും പറയുന്നു.

Advertisement