ജയസൂര്യക്കൊപ്പം മത്സരിച്ചഭിനയിക്കാന്‍ അനുഷ്‌കയും മലയാളത്തിലേക്ക്, കത്തനാരിലെ നായികയെ പരിചയപ്പെടുത്തി വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍

129

മലയാള സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കത്തനാര്‍. മലയാളികളുടെ പ്രിയങ്കരനായ നടന്‍ ജയസൂര്യയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

ജയസൂര്യയുടെ ജന്മദിനമായ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തെത്തിയിരുന്നു. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഇത് സ്വീകരിച്ചത്. നല്ല പ്രതികരണമായിരുന്നു വീഡിയോക്ക് ലഭിച്ചത്.

Also Read;പണ്ട് പൂര്‍ണ്ണിമക്കായിരുന്നു സ്‌നേഹക്കൂടുതല്‍, ഇപ്പോള്‍ എന്നെ കാണാന്‍ ഓടിയെത്തുന്നത് അലംകൃതയും സുപ്രിയയും, മരുമക്കളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നു

ഇപ്പോഴിതാ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തെന്നിന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ അനുഷ്‌ക ഷെട്ടിയാണ് കത്തനാരിലെ നായിക.

തെന്നിന്ത്യന്‍ സിനിമയില്‍ വര്‍ഷങ്ങളോളമായി തിളങ്ങി നില്‍ക്കുന്ന നടി അനുഷ്‌കയുടെ ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ താരം ജോയ്ന്‍ ചെയ്തത് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോയാണ് അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read: ഇന്ന് സിനിമയില്‍ ഞാന്‍ അമ്മയുടെ പേരിലാണ് അറിയപ്പെടുന്നത്, നാളെ എന്റെ പേരില്‍ അമ്മ അറിയപ്പെടണം, ആഗ്രഹം തുറന്നുപറഞ്ഞ് കല്‍പ്പനയുടെ മകള്‍

ഫാന്റസിയും ആക്ഷനും ഹൊററും എല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ചിത്രമായിരിക്കും കത്തനാര്‍. ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Advertisement