എആർ റഹ്‌മാൻ ഷോയ്ക്ക് വേണ്ടി പണം മുടക്കി ടിക്കറ്റെടുത്തിട്ടും പങ്കെടുക്കാനാകാതെ ആരാധകർ; പരിപാടി കണ്ട് മണിരത്‌നവും ശാലിനിയും; കലിപ്പിൽ സോഷ്യൽമീഡിയ

231

ചെന്നൈയിൽ ഞായറാഴ്ച നടന്ന എആർ റഹ്‌മാൻ ഷോയ്ക്ക് വേണ്ടി പതിനായിരങ്ങൾ മുടക്കി ടിക്കറ്റെടുത്തിട്ടും ഷോ കാണാനാകാതെ മടങ്ങേണ്ടി വന്ന ഗതികേടിലാണ് ആരാധകർ. ഇതിനെ ചൊല്ലി സോഷ്യൽമീഡിയയിൽ വലിയ രോഷമാണ് നടക്കുന്നത്.

ടിക്കറ്റ് എടുത്തിട്ടും കാണാൻ സാധിക്കാതെ നിരവധി പേർ മടങ്ങുകയായിപരുന്നു. പതിനായിരങ്ങൾ മുടക്കി പ്രീമിയം ടിക്കറ്റ് എടുത്തവർക്ക് പോലും ഷോ നടക്കുന്ന ഇടത്തേക്ക് പ്രവേശനം ലഭിച്ചില്ലെന്നാണ് പരാതി.

Advertisements

എആർ റഹ്‌മാൻ ഷോ ഏറ്റെടുത്ത ഈവന്റ് മാനേജ്മെന്റ് കമ്പനിക്കതിരെയുംഎആർ റഹ്‌മാൻ ഷോയ്ക്ക് എതിരേയും സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധവും ഉയർന്നതോടെ എആർ റഹ്‌മാനും ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ടിക്കറ്റെടുത്തവർക്ക് പണം മടക്കി നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ALSO READ- പിതാവ് മഹേഷ് ഭട്ടിനൊപ്പം ‘ലി പ് ലോക്ക്’; വി വാ ദക്കൊടുങ്കാറ്റായ ആ ചിത്രത്തെ കുറിച്ച് ഒടുവിൽ തുറന്ന് പറഞ്ഞ് പൂജ ഭട്ട്

എആർറഹ്‌മാൻ ഷോ നടന്ന ചെന്നൈയിലെ പാലസിലേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് ഷോ കാണാനായി എത്തിയത്. എന്നാൽ പരിപാടി നടക്കുന്ന വേദിയിലേക്ക് കടക്കാനാവാതെ റോഡിലും വേദിയുടെ പരിസരങ്ങളിലുമായി കാത്തുക്കെട്ടി കിടക്കേണ്ടി വരികയായിരുന്നു.

മണിക്കൂറുകളോളം ട്രാഫിക്കിൽ കിടന്നിട്ടാണ് വേദിയുടെ പരിസരത്ത് നിന്ന് പുറത്ത് കടക്കാനായതെന്നും ടിക്കറ്റ് എടുത്ത് പരിപാടി കാണാൻ വന്നവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരിപാടി നടക്കുന്ന ചെന്നൈയിലെ വേദിയിൽ നിരവധി പേർ പ്രതിഷേധിച്ചു. കൃത്യമായ സൗണ്ട് സിസ്റ്റം ഇല്ലെന്നും, വെളിച്ച സംവിധാനങ്ങളുടെ അപര്യപ്തത തുടങ്ങിയ പ്രശ്നങ്ങളും പരിപാടി കാണാൻ വന്നവർ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ- ബിജെപിക്കോ ആർഎസ്എസിനോ ഒരു റോളുമില്ല; ഓൺലൈൻ ആങ്ങളമാർ പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; ലക്ഷ്മിപ്രിയ വിഷയത്തിൽ സന്ദീപ് വാചസ്പതി

സംഗീത ജീവിതത്തിൽ എആർ റഹ്‌മാൻ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് മറക്കുമാ നെഞ്ചം എന്ന പേരിൽ ലോകമെമ്പാടും സംഗീത നിശ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ഒരു മാസം മുമ്പ് തീരുമാനിച്ച ഷോ അന്നത്തെ മഴ കാരണം സെപ്റ്റംബർ 10ലേക്ക് മാറ്റി വെക്കുകയായിരുന്നു.

ഇവന്റ് നടക്കുന്ന വേദിയിലേക്ക് കിലോ മീറ്ററുകളോളം നടന്ന് എത്തിയിട്ടും കൃത്യമായി ഇരിപ്പടമോ, പരിപാടി കാണണോ സാധിച്ചില്ലെന്നാണ് ടിക്കറ്റ് എടുത്തവർ ആരോപിച്ചിരുന്നു.

അതേസമയം സംവിധായകൻ മണിരത്‌നം, നടി ശാലിനി തുടങ്ങിയ തമിഴിലെ പ്രമുഖർ ഷോ കാണുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ പ്രമുഖർക്ക് കാണാൻ വേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെങ്കിൽ പ്രൈവറ്റ് ആയി പരിപാടി നടത്തണം എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ച് നിരവധി പേർ രോഷത്തോടെ പ്രതികരിച്ചത്. സംഘടകർ പരിപാടിയുടെ ടിക്കറ്റ് പരിധിവിട്ടും വിറ്റതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിപ്പെട്ടത്.

Advertisement