മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയതിന് ശേഷം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അര്‍ച്ചനാ സുശീലന്‍മലയാളിക്ക് സുപരിചിതയായി മാറിയത്. അര്‍ച്ചന എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അര്‍ച്ചനയുടെ ട്രേഡ് മാര്‍ക്ക് കഥാപാത്രവും ഗ്ലോറിയാണ്. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത പരമ്പരകളില്‍ ഒന്നും എന്റെ മാനസപുത്രിയായിരുന്നു. ആദ്യ വിവാഹബന്ധംതകര്‍ന്നെങ്കിലും രണ്ടാമത്തെ വിവാഹത്തില്‍ സന്തുഷ്ടയാണ് അര്‍ച്ചന. ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍ താമസിക്കുന്നത്.
അമേരിക്കയിലേക്ക് പോയതോടെ താരത്തിന്റെ അഭിനയ ജീവിതത്തിന് തിരശീല വീണിരിക്കുകയാണ്. കേരളത്തിലേക്ക് അഭിനയത്തിനായി ഇനിയൊരു തിരിച്ചുവരവില്ലെന്നും പൂര്‍ണമായും യുഎസിലേക്ക് മാറിയെന്നും മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. യുഎസില്‍ ജോലി ചെയ്യുന്ന പ്രവീണാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്. ഇവരുടെ വിവാഹചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ അമേരിക്കയിലെ സന്തുഷ്ടമായ കുടുംബ ജീവിതത്തിന്റെ വീഡിയോകളും ഫോട്ടോകളും പങ്കുവെയ്ക്കുകയാണ് അര്‍ച്ചന. എല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ജീവിതത്തിലെ ആദ്യത്തെ ധാണ്ഡിയ എക്സ്പീരിയന്‍സിന്റെ വീഡിയോയും ഭര്‍ത്താവിനൊപ്പമുള്ള യാത്രയുടെ വീഡിയോയും താരം പുറത്തുവിട്ടിരുന്നു. ഇവയെല്ലാം വൈറലായിക്കഴിഞ്ഞു.
അതേസമയം, താന്‍ ആദ്യവിവാഹം പരാജയമായെന്നും ഇനിയൊരു വിവാഹം വേണ്ടെന്നും ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായിരിക്കെ അര്‍ച്ചന പറഞ്ഞിരുന്നു. പിന്നീട് ലോക് ഡൗണ്‍ സമയത്തായിരുന്നു തന്റെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായാണ് പ്രവീണിനെ പരിചയപ്പെട്ടതെന്നും അദ്ദേഹത്തിന് നന്നായി ഹിന്ദി അറിയാമായിരുന്നെന്നും അര്‍ച്ചന പറയുന്നു.
അതുകൊണ്ടുതന്നെ ആദ്യം സംസാരിക്കുമ്പോള്‍ മുതല്‍ത്തന്നെ പോസിറ്റീവായൊരു വൈബ് കിട്ടിയിരുന്നുവെന്നും അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാനായി തീരുമാനിച്ചതെന്ന് പറയുകയാണ് അര്‍ച്ചന. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യം വന്നു. അഭിനയം വേണോ കുടുംബം വേണോ എന്ന് ചോദിച്ചാല്‍ കുടുംബത്തിനാണ് പരിഗണന എന്നും ആഅര്‍ച്ചന വ്യക്തമാക്കുന്നു.