കൃപാസനത്തില്‍ വിശ്വാസമുണ്ട്, ഞാന്‍ ഭയങ്കര ഭക്ത, ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ സംഭവിച്ചു, വെളിപ്പെടുത്തലുമായി ആശ അരവിന്ദ്

145

ആശ അരവിന്ദ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇന്ന്. ഒരു പരസ്യ താരം കൂടിയായ ആശയെ സിനിമയേക്കാള്‍ പരസ്യത്തിലൂടെയാണ് ഏവര്‍ക്കും കൂടുതല്‍ പരിചയം. ഇതിനോടകം 350ല്‍ അധികം പരസ്യങ്ങളില്‍ ആശ അഭിനയിച്ചിട്ടുണ്ട്.

Advertisements

സീരിയല് താരവും അവതാരകയും കൂടിയാണ് ആശ. അന്നയും റസൂലും, ഫ്രൈഡേ, ഹൃദയം, ലോക്പാല്‍, കുമ്പസാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആശ അഭിനയിച്ചിട്ടുണ്ട്. പല സിനിമകളിലും ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: പറഞ്ഞതെല്ലാം പച്ചക്കള്ളം, ഞങ്ങള്‍ പിരിഞ്ഞത് പരസ്പര സമ്മതത്തോടെ, എപ്പോഴും വഴക്കായിരുന്നു, സഞ്ജു ടെക്കിക്കെതിരെ ആഞ്ഞടിച്ച് നീതു തോമസ്

ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കൃപാസനത്തെ കുറിച്ച് ആശ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഭയങ്കര കൃപാസന ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.

താന്‍ ഒരു ദൈവ വിശ്വാസിയാണ്. പള്ളിയിലൊക്കെ പോകാറുണ്ടെന്നും കൃപാസനം തനിക്ക് നല്ലതാണെന്ന് തോന്നിയിട്ടുണ്ടെന്നും അവിടെ പോയതുകൊണ്ട് തന്റെ ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നും താന്‍ അവിടെ പോകുമ്പോള്‍ അവിടുത്തെ ഒരാളെ പോലെയാണെന്നും താരം പറയുന്നു.

Also Read:എല്ലാ മാസവും ഓരോ സിനിമ ചെയ്തോളാം എന്ന വാക്ക് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല; ഇപ്പോള്‍ സിനിമ ഇല്ലെ എന്ന് ചോദിച്ചവര്‍ക്ക് നമിത പ്രമോദിന്റെ മറുപടി !

പ്രളയശേഷം ജലകന്യക എന്നൊരു സിനിമ തനിക്ക് കിട്ടിയിരുന്നു. അതായിരുന്നു ഏറ്റവും വലിയ അത്ഭുതമെന്നും ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണെന്നും അവിടെ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് സാമ്യമുണ്ടെന്നും താരം പറയുന്നു.

Advertisement