മോഹൻലാൽ ഔട്ട്‌ഡേറ്റഡ് ആയിട്ടുള്ള സംവിധായകർക്ക് ഡേറ്റ് കൊടുത്ത് ഡൗണായി; ഈ തകർച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ല: അശ്വന്ത് കോക്ക്

118

മലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും പതിറ്റാണ്ടികളായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിൽ തരംഗം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഈയടുത്തായി മോഹൻലാൽ ചിത്രങ്ങൾ ബോക്‌സ് ഓഫീസിലും നിരൂപക പ്രശംസയിലും പിന്നിലാണ്. എന്നാൽ തിയറ്ററിൽ വൻവിജയം നേടുകയാണ് മമ്മൂട്ടിയുടെ പല ചിത്രങ്ങളും.

ഇപ്പോഴിതാ മോഹൻലാലിന്റെ സിനിമകൾ ഈയടുത്തായി തകരാൻ കാരണം അദ്ദേഹത്തിന്റെ തന്നെ സിനിമാ സെലക്ഷനാണ് എന്ന് പറയുകയാണ് നിരൂപകനായ അശ്വന്ത് കോക്ക്. മോഹൻലാൽ സിനിമയിൽ ഡൗണാകാൻ കാരണം അദ്ദേഹം ഔട്ട്‌ഡേറ്റഡ് ആയിട്ടുള്ള സംവിധായകർക്ക് ഡേറ്റ് കൊടുത്താണ്.

Advertisements

മോഹൻലാലിന്റെ ആറാട്ടും മോൺസ്റ്ററും എലോണും മരക്കാറുമെല്ലാം അത്തരത്തിലുള്ള സിനിമയാണെന്നും അദ്ദേഹത്തിന്റെ സിനിമകൾ തന്നെ അദ്ദേഹത്തെ താഴേക്ക് കൊണ്ടുപോയെന്നും അശ്വന്ത് കോക്ക് നിരീക്ഷിച്ചു.
ALSO READ- ‘എന്നെ വിളിച്ച് ഒന്നര മണിക്കൂർ ഗോപിക നിർത്താതെ കരഞ്ഞു’;പിന്നെ പ്രതീക്ഷ മുഴുവൻ സുഹൃത്തുക്കളിലായിരുന്നു: മനസ് തുറന്ന് ഗോവിന്ദ് പദ്മസൂര്യ

അതേസമയം മോഹൻലാലിന്റെ ഈ തകർച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും മോഹൻലാലിന് ഏത് സമയത്തും തിരിച്ചു വരാവുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡിന് ശേഷം മമ്മൂട്ടിയുടെ സിനിമകൾ മാറി. അദ്ദേഹം സിനിമകൾ തെരഞ്ഞെടുക്കുന്നതും സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി അദ്ദേഹം ചെയ്യുന്ന മാർക്കറ്റിങ്ങും എല്ലാം മാറിയിട്ടുണ്ട് എന്ന് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അശ്വന്ത് കോക്ക് പറഞ്ഞു.

പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയതും ഈ സമയത്താണെന്നും അശ്വന്ത് കോക്ക് പറഞ്ഞു. എന്നാൽ മമ്മൂക്ക വളർന്നപ്പോൾ മോഹൻലാൽ തളർന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മോഹൻലാലിന്റെ ഈ തകർച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അശ്വന്ത് കോക്ക് വിശദീകരിച്ചത്.

ALSO READ- ‘തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്താണ്’;’ നിങ്ങൾക്കും രണ്ട് പെൺകുട്ടികൾ ഉള്ളതല്ലേ. ആരെങ്കിലും കെട്ടിപ്പിടിക്കാൻ വന്നാൽ സമ്മതിക്കുമോ?’, തുറന്ന് ചോദിച്ച് ശാന്തിവിള ദിനേശ്
സിനിമയിൽ ലാലേട്ടൻ ഡൗണാകാൻ കാരണം ഒന്ന് അദ്ദേഹത്തിന്റെ മുഖത്ത് വന്ന മാറ്റങ്ങളാണ്. പിന്നെയുള്ളത് അദ്ദേഹം ഔട്ട്‌ഡേറ്റഡ് ആയിട്ടുള്ള സംവിധായകർക്കാണ്‌ഡേറ്റ് കൊടുത്തതാണ്. ഓരോ സിനിമ കഴിയുംതോറും അദ്ദേഹം ഡൗണാകുകയായിരുന്നു. മുമ്പ് ഇറങ്ങിയ ഏത് സിനിമകളുമെടുത്ത് നോക്കാം. അദ്ദേഹത്തിന്റെ സിനിമകൾ തന്നെ അദ്ദേഹത്തെ താഴേക്ക് കൊണ്ടുപോകുകയായിരുന്നു.


ഇതിന് മമ്മൂക്കയുമായി യാതൊരു ബന്ധവുമില്ല. മമ്മൂക്ക മമ്മൂക്കയുടെ സിനിമകളുമായി സൈഡിലൂടെ പോകുന്നു, ലാലേട്ടൻ ലാലേട്ടന്റെ സിനിമയുമായി പോകുന്നു. പക്ഷെ ലാലേട്ടന് ഏത് സമയത്തും തിരിച്ചു വരാവുന്നതേയുള്ളൂവെന്നും അശ്വന്ത് കോക്ക് പറഞ്ഞു.

Advertisement