ചോദിക്കുന്നവര്‍ക്കൊക്കെ അദ്ദേഹം കാശെടുത്ത് കൊടുക്കും, ഞങ്ങള്‍ ദാരിദ്രത്തിലായത് അങ്ങനെ, വീട് വരെ ജപ്തി ചെയ്തുപോയി, ഭര്‍ത്താവിനെ കുറിച്ച് ശാന്തി പറയുന്നു

222

തെന്നിന്ത്യന്‍ സിനിമകളിലും മിനിസ്‌ക്രീനിലും അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ശാന്തി വില്യംസ്. കോയമ്പത്തൂരില്‍ ജനിച്ചുവളര്‍ന്ന ശാന്തി മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് വിവാഹം ചെയ്തത്.

Advertisements

വില്യംസ് മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനൊപ്പം നാലോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരുപരിപാടിയില്‍ സംസാരിക്കവെ ഭര്‍ത്താവിനെ കുറിച്ച് ശാന്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ വിവാഹം കണ്ണൂരില്‍ വെച്ചായിരുന്നു.

Also Read:ക്ഷമയുടെ പ്രതീകം, ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, എന്തൊരു സ്‌നേഹം, മോഹന്‍ലാലിനെ കുറിച്ച് ഉര്‍വശി പറയുന്നു

വില്യേട്ടന്റെ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. ആദ്യമൊക്കെ നല്ല രീതിയിലായിരുന്നു സംസാരിച്ചിരുന്നതെന്നും പിന്നീട് വര്‍ക്കിന്റെ ടെന്‍ഷനൊക്കെ വീട്ടില്‍ വന്ന് തന്നോടായിരുന്നു കാണിച്ചിരുന്നതെന്നും താന്‍ അതെല്ലാം മനസ്സിലാക്കി മിണ്ടാതിരിക്കാറുണ്ടായിരുന്നുവെന്നും ശാന്തി പറയുന്നു.

അതുകൊണ്ടുതന്നെ പരസ്പരം മനസ്സിലാക്കി തങ്ങളുടെ ബന്ധം 25 വര്‍ഷത്തോളം മുന്നോട്ട് പോയി. ഷോട്ട് ടെംപെര്‍ഡ് ആണ് അദ്ദേഹം. പോക്കറ്റിലുള്ള കാശൊക്കെ ആരെങ്കിലും ചോദിച്ചാല്‍ എടുത്ത് കൊടുക്കുമെന്നും അതാണ് തങ്ങള്‍ ദാരിദ്രത്തിലേക്ക് എത്താന്‍ കാരണമായതെന്നും ശാന്തി പറയുന്നു.

Also Read:എല്ലാവരും മിമിക്രിക്കാരനായിട്ടാണ് കാണുന്നത്, ആറുസിനിമകള്‍ ചെയ്‌തെങ്കിലും എന്നെ ഇതുവരെ ആരും സംവിധായകനായി അംഗീകരിച്ചിട്ടില്ല, തുറന്നുപറഞ്ഞ് നാദിര്‍ഷാ

12ഓളം സിനിമകള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. എന്നാല്‍ അതില്‍ മൂന്നോ നാലോ സിനിമകള്‍ മാത്രമാണ് വിജയിച്ചതെന്നും കൈയ്യിലുള്ള ക്യാഷ് പോയിതുടങ്ങിയപ്പോള്‍ അദ്ദേഹം മദ്യപാനം തുടങ്ങിയെന്നും പിന്നീട് നല്ല സാമ്പത്തിക ബുദ്ധിമുട്ടിലായി വീടൊക്കെ പോയി എന്നും ശാന്തി പറയുന്നു.

അദ്ദേഹത്തിന് വയ്യാതായതോടെയാണ് താന്‍ അഭിനയത്തിലേക്ക് മടങ്ങി വന്നത്. എന്നാല്‍ അഭിനയിച്ച് കിട്ടുന്ന ക്യാഷ് അദ്ദേഹത്തിന് മരുന്ന് വാങ്ങാന്‍ പോലും തികയില്ലായിരുന്നുവെന്നും കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നും ശാന്തി പറയുന്നു.

Advertisement