ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണന്‍

18

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പണം മുടക്കുന്നവരോട് ഉത്തരവാദിത്തം ഉള്ളതിനാല്‍ സിനിമ ചെയ്യാന്‍ ബാധ്യസ്ഥനാണ്. സിനിമാ സംഘടനകള്‍ ദിലീപിനെ നിരോധിച്ചാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് അവസാനിക്കും വരെ ദിലീപ് ഫെഫ്കയില്‍ ഉണ്ടാവില്ല. ദിലീപിന്‍റെ കേസിന് സമാനമായി ജയിലിലായ എം.എല്‍.എയോട് പലരുടെയും സമീപനം വ്യത്യസ്തമാണ്. അദ്ദേഹത്തിന് ജയിലിന് പുറത്ത് എന്തു മാത്രമാണ് സ്വീകരണം നല്‍കിയത്. ജയില്‍ മോചിതനായ എം.എല്‍.എ ഇപ്പോഴും നിയമസഭയില്‍ ഉണ്ടല്ലോയെന്നും ഉണ്ണികൃഷ്ണന്‍ ചാനല്‍ അഭിമുഖത്തില്‍ ചോദിച്ചു.

Advertisements
Advertisement