ആന്ധ്രയെന്നൊക്കെ കേട്ടപ്പോൾ അത്രയും ദൂരം എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു ; എനിക്ക് പറ്റിയ ഭാര്യ തന്നെയാണ് സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ല : ഭാര്യയെക്കുറിച്ച് വാചാലനായി നടൻ ജയകുമാർ

2136

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ജയകുമാർ. തട്ടീം മുട്ടീമെന്ന പരമ്പരയിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് അദ്ദേഹം. അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന്റെ ഷോയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

10 വർഷത്തോളമായി താൻ മഴവിൽ മനോരമയിലെ സ്വന്തം അംഗമാണെന്നായിരുന്നു ജയകുമാറിന്റെ കമന്റ്. ഭാര്യ ഉമദേവിക്കൊപ്പമായാണ് ജയകുമാർ ഷോയിലേക്കെത്തിയത്. വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാമാണ് ജയകുമാർ സംസാരിച്ചത്.

Advertisements

ALSO READ

ഇന്ന് ചെമ്പരത്തിയിലെ അവസാന ദിവസമായിരുന്നു, ആദ്യത്തെ സീരിയൽ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ : കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന്റെ സങ്കടം അറിയിച്ച് കീർത്തി ഗോപിനാഥിന്റെ കുറിപ്പ്

ഒന്നിച്ച് ബിഎഡ് ചെയ്തവരാണ് ഞങ്ങൾ. കർണാടകയിലായിരുന്നു ബിഎഡ് ചെയ്തത്. ഹൈദരാബാദിലാണ് വീടെങ്കിലും പഠിക്കാനായി അവിടേക്ക് വന്നതാണ്. ആദ്യം പ്രൊപ്പോസൽ വീട്ടിൽ അവതരിപ്പിച്ചത് ഞാനാണ്. ആന്ധ്രയെന്നൊക്കെ കേട്ടപ്പോൾ അത്രയും ദൂരം എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നുവെന്നും ജയകുമാർ പറഞ്ഞിരുന്നു. വൈക്കത്ത് ഞങ്ങൾക്ക് ബന്ധുക്കളുണ്ട്. അവിടെ വന്നതിന് ശേഷമായാണ് വിവാഹം നടത്തിയതെന്നായിരുന്നു ഭാര്യയുടെ കമന്റ്.

തട്ടീം മുട്ടീമിലെപ്പോലെയല്ല നേരെ തിരിച്ചാണ് സീരിയസാണ്. വീട്ടിൽ എല്ലാം വേണ്ടപോലെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നയാളാണ്. വല്ലപ്പോഴും തമാശ പറയുമെന്നേയുള്ളൂ. കവിതയൊന്നുമെഴുതില്ല. ബിഎഡിന് പഠിച്ചിരുന്ന സമയത്ത് പാരഡിയൊക്കെ എഴുതുമായിരുന്നു. തട്ടീം മുട്ടീമിലെ അർജുനനും യഥാർത്ഥ ജീവിതത്തിലെ ജയകുമാറും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഭാര്യ പറഞ്ഞത്. അർജുൻ നമ്മളുടെ ചുറ്റിലുമുള്ളയാളുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്നതാണെന്നായിരുന്നു ജയകുമാറിന്റെ മറുപടി.

എനിക്ക് പറ്റിയ ഭാര്യ തന്നെയെന്നാണ് ഉമാദേവിയെക്കുറിച്ച് പറയാനുള്ളത്. അവള് കുറച്ചേ വർത്തമാനം പറയൂ, അധികം സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ലെന്നാണ് ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോൾ ജയകുമാർ പറഞ്ഞത്. സർവെ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റിലായിരുന്നു ഞാൻ ജോലി ചെയ്തത്. ഇടയ്ക്ക് കുറച്ചുകാലം അധ്യാപകനായും ജോലി ചെയ്തിരുന്നു. 3 വർഷത്തോളം ഭാര്യ ടീച്ചറായി ജോലി ചെയ്തിരുന്നു.

തട്ടീം മുട്ടീമിലെ പ്രധാന താരമായിരുന്ന കെപിഎസി ലളിതയെക്കുറിച്ചും ജയകുമാർ സംസാരിച്ചിരുന്നു. 10 വർഷം മുൻപാണ് തട്ടീം മുട്ടീമിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അത്രയും വലിയ ആർടിസ്റ്റല്ലേ, അവരോട് ഇടപെടാനൊക്കെ പേടിയായിരുന്നു ആദ്യം.

ALSO READ

ആ രഹസ്യം സിനിമയിൽ വർക്ക് ചെയ്തവർക്ക് തന്നെ അറിയില്ല ; ചിലപ്പോൾ ഡയറക്ടർക്ക് മാത്രമേ അറിയുകയുള്ളൂ : തൊണ്ണൂറ്റിഎട്ടിൽ ഇറങ്ങിയ ആ സിനിമയിലെ രഹസ്യത്തെ കുറിച്ച് മഞ്ജു വാര്യർ

ചേച്ചി ഫ്രീയായിട്ട് ഇടപെട്ട് അത് കവർ ചെയ്തു. ഞങ്ങൾ ഒരേ നാട്ടുകാരാണ്. രണ്ടാമത്തെ ദിവസം മുതൽ ഞാൻ ഓക്കെയായി. അവരുടെ മരണം എന്നെ വളരെയധികം വേദനിപ്പിച്ചു, അവർ മരിച്ചതായി ഞാൻ കാണുന്നുമില്ല.

 

Advertisement