മാളവികയുടെ ഭര്‍ത്താവ് ശരിക്കും ആരെന്ന് അറിയുമോ ; അന്ന് മരുമകനെ കുറിച്ച് ജയറാം പറഞ്ഞത്‌

153

മലയാളികളുടെ പ്രിയതാരം നടന്‍ ജയറാമിന്റെ മകളുടെ വിവാഹം ഇന്നായിരുന്നു. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങിന് നിരവധി താരങ്ങള്‍ പങ്കെടുത്തു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്‍. വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

Advertisements

കല്യാണത്തിന് പിന്നാലെ മാളവികയുടെ വരന്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. ഇതേക്കുറിച്ചുള്ള നിരവധി കമന്റാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് മാളവിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നത്.

തന്റെ മകളുടെ വരനെക്കുറിച്ച് ഒരു ചാനല്‍ ഷോയില്‍ ജയറാം തന്നെ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. വിദേശത്ത് ജനിച്ച് വളര്‍ന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നയാളാണ് നവനീത് എന്നാണ് ജയറാം പറയുന്നതിലൂടെ ചക്കിയുടെ വരനെപ്പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്.

‘മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. എങ്കിലും അച്ഛന്‍ യുഎന്നിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് അവര്‍. നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വര്‍ക്ക് ചെയ്യുന്നത്.

സിഎ കഴിഞ്ഞതാണ്. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഇപ്പോള്‍ ഒരു എയര്‍ലെന്‍സിന്റെ സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ്. തനിക്കിപ്പോള്‍ രണ്ട് ആണ്‍മക്കളാണ്. നവനീതും മകനാണ്. കിച്ചുവെന്നാണ് നവനീതിനെ വിളിക്കുന്നത്’ – എന്നാണ് ചാനല്‍ ഷോയില്‍ ജയറാം പറഞ്ഞത്.

 

 

Advertisement