രമേശിന്റെ കടയില്‍ നിന്ന് വാങ്ങിച്ചതാണോ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോഹന്‍ലാലും റെസ്മിനും ധരിച്ച ആ ടീഷര്‍ട്ട്

58

കാഴ്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലാണ് ബിഗ് ബോസിന്റെ അവതാരകനായി എത്താര്‍. ഇതുതന്നെയാണ് ഈ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത.

Advertisements

നിരവധി ഭാഷകളില്‍ ആരംഭിച്ച ബിഗ് ബോസ് എന്ന ഷോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയ താരങ്ങളും, സിനിമാ സീരിയല്‍ താരങ്ങളും ഒക്കെയാണ് ഈ ഷോയില്‍ പങ്കെടുക്കാന്‍ സാധാരണയായി എത്താര്‍.

വാശിയേറിയ പോരാട്ടമാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മോഹന്‍ലാലിന്റെ ഒരു ഫോട്ടോയാണ്. ഒപ്പം മത്സരാര്‍ത്ഥി റസ്മിനും ഫോട്ടോയും ഇതിനൊപ്പം തന്നെയുണ്ട്.

സംഭവം മറ്റൊന്നുമല്ല. കഴിഞ്ഞദിവസം ഷോയില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഒരു മെറൂണ്‍ നിറത്തിലുള്ള ടീഷര്‍ട്ട് ആയിരുന്നു ധരിച്ചത്. ഇതേ മോഡേല്‍ ടീഷര്‍ട്ട് ആണ് മത്സരാര്‍ത്ഥിയായ റസ്മിന്‍ ധരിച്ചത്. സെയിം കളര്‍ തന്നെ. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി കമന്റുകളും ഈ ഫോട്ടോയ്ക്ക് താഴെ വരുന്നു .

Advertisement