ടര്‍ബോ ; വരുന്നത് ജോസച്ചായന്റെ തീപ്പൊരി ഐറ്റം തന്നെ

38

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് ടര്‍ബോ. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുക. സിനിമയുടെ പുറത്ത് വന്ന പോസ്റ്ററും മറ്റും നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ജീപ്പ് ഡ്രൈവര്‍ ആയ ജോസഫിന്റെ കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുക.

Advertisements

മധുര രാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു. ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചായിരുന്നു ചടങ്ങ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു,

ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി എന്നിവരാണ് ടര്‍ബോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Advertisement