ഗൗതം മേനോന്‍ മലയാള സിനിമ സംവിധാനം ചെയ്യുന്നു, നടനായി എത്തുന്നത് ആ സൂപ്പര്‍ താരം

53

ഒത്തിരി നല്ല ചിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ഗൗതം വസുദേവ് മേനോന്‍. പാതി മലയാളിയായ താരം നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരു മലയാള ചിത്രം വരികയാണ്.

Advertisements

റിപ്പോര്‍ട്ട് പ്രകാരം മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നും ദുല്‍ഖര്‍ ചിത്രം എബിസിഡിയുടെ രചയിതാക്കളാവും ഈ സിനിമയുടെ രചനയെന്നുമാണ്.

എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും ഏറെക്കുറെ കണ്‍ഫേംഡ് ആണ് ഈ പ്രോജക്റ്റ് എന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നിറയുമ്പോഴും ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇങ്ങനെയൊരു പ്രോജക്റ്റ് വരുന്നപക്ഷം അതിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

 

Advertisement