സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍ എത്തുന്നു

74

മലയാളികള്‍ക്ക് ഒത്തിരി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ഇദ്ദേഹം പുറത്തിറക്കിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുകയാണ്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അത് വൈകാതെ സംഭവിക്കും എന്നാണ് പ്രതീക്ഷ.

Advertisements

ഈ അടുത്ത് തന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആണെന്ന് സത്യന്‍
അന്തിക്കാട് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പാന്‍ ഇന്ത്യന്‍ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വന്‍ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹന്‍ലാലിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ തുടങ്ങാനാവൂ എന്നും സത്യന്‍ അന്തിക്കാട് അന്ന് വ്യക്തമാക്കി.

അതേസമയം എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹന്‍ലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത്.

Advertisement